Header 1 vadesheri (working)

കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം, രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം. . രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ടപ്പോഴാണ് തീപിടുത്ത വിവരം നാട്ടുകാര്‍ അറിയുന്നത്. മുകളില്‍ നിന്നും പുക ഉയര്‍ന്നതോടെ മുകളിലെ നിലയിലാണ് തീപിടുത്തമെന്നാണ് ആദ്യം കരുതിയത്.

First Paragraph Rugmini Regency (working)

കുന്നംകുളം ഫയര്‍ഫോഴ്സെത്തി താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്മെന്റ് ഫ്ലോറിൽ നിന്നാണ് തീ പടർന്നിട്ടുള്ളതെന്ന് വ്യക്തമായത്. ഇതോടെ കുന്നംകുളം, ഗുരുവായൂർ , വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ വിവരം അറിയിച്ചു. ഇവിടങ്ങളില്‍ നിന്നുമുള്ള അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. തൃശൂര്‍ ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്ക്കറും സ്ഥലത്തെത്തിയിരുന്നു. രണ്ടുമണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

രക്ഷാപ്രവർത്തനത്തിനിടയിൽ പുക ശ്വസിച്ച് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. കുന്നംകുളം യൂണിറ്റിലെ ഫയർമാൻ സജിത്ത് മോനാണ് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തീ ആളിപ്പടർന്നത് ണക്കാനായി ഗ്ലാസ് പൊട്ടിക്കുന്നതിനിടെ തൃശൂർ യൂണിറ്റിലെ അനന്തുവിന് പരിക്കേറ്റു. സജിത്ത് മോനെയും അനന്തുവിനെയും ഉടൻതന്നെ കുന്നംകുളത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വിശദ പരിശോധനകള്‍ക്ക് ശേഷമേ കാരണം വ്യക്തമാകൂ

Second Paragraph  Amabdi Hadicrafts (working)