Above Pot

ഡോക്ടർമാരുടെ സമരം പിൻ വലിച്ചു ,വെള്ളിയാഴ്ച്ച മുതൽ ഒ പി പ്രവർത്തിക്കും.

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് ഡോ. വന്ദന ദാസ്കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സര്ക്കാ ര്‍ ഡോക്ടര്മാ്ര്‍ നടത്തി വന്ന 48 മണിക്കൂര്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഒപി ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ആരോഗ്യ പ്രവര്ത്ത കരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്വതലിക്കാനനുള്ള തീരുമാനമെന്ന് സര്ക്കാര്‍ ഡോക്ടര്മായര്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

അതേസമയം, ആരോഗ്യ പ്രവര്ത്ത കരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്ഡി്നന്സ്യ അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കും. കൊട്ടാരക്കരയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്ന്നി ഉന്നതതല യോഗത്തിലാണു തീരുമാനം 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്ത്തികരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമം കൂടുതല്‍ കര്ശഅനമായി നടപ്പാക്കുന്നതു മുന്നിഷര്ത്തി യാണ് ഇതില്‍ ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്ത്ത കര്‍ എന്നീ നിര്വയചനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ശിക്ഷകള്‍ തുടങ്ങിയവയില്‍ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും.

ചീഫ് സെക്രട്ടറിയുടെ മേല്നോട്ടത്തില്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്സിയപ്പല്‍ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവര്‍ ഇതു സംബന്ധിച്ച ചര്ച്ചികള്‍ നടത്തി ഭേദഗതി നിര്ദേടശങ്ങള്‍ മന്ത്രിസഭാ യോഗത്തിനു മുന്പാ കെ സമര്പ്പി ക്കണം. കേരള ആരോഗ്യ സര്വ‍കലാശാല, ആരോഗ്യപ്രവര്ത്തുകരുടെ സംഘടനകള്‍ തുടങ്ങിയവരുമായും ചര്ച്ചങകള്‍ നടത്തും. ഡോക്ടര്മാനരുടെയും മെഡിക്കല്‍ വിദ്യാര്ഥിുകളുടെ സംഘടനകള്‍ സര്ക്കാ്രിനു നല്കികയിട്ടുള്ള നിവേദനങ്ങളും നിര്ദേളശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവര്ത്ത കരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി നിര്ദേസശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. ആദ്യ വിഭാഗത്തില്‍ വരുന്ന മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കണം. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ ഇവിടെ വിന്യസിക്കണം.

മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂര്ണ നിരീക്ഷണം ഉറപ്പാക്കണം. എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സര്ക്യൂ ട്ട് ക്യാമറകള്‍ സ്ഥാപിക്കണം. സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണം. ആശുപത്രികളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടര്മാര്ക്കും മറ്റ് ആരോഗ്യ പ്രവര്ത്തസകര്ക്കും സുരക്ഷിതമായി ജോലി നിര്വ്ഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ ആശുപത്രകളിലും ഓരോ ആറു മാസത്തിലും സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. ജില്ലാ കളക്ടറുടെ മേല്നോിട്ടത്തില്‍ ആരോഗ്യ, പൊലീസ് വകുപ്പുകള്‍ ഇതു നിർവഹിക്കണം. സര്ക്കാര്‍ ആശുപത്രികളില്‍ രാത്രി അത്യാഹിത വിഭാഗങ്ങളില്‍ രണ്ടു ഡോക്ടര്മാരെ നിയമിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കണം.

പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്പ്പെ ടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.