Above Pot

ധാത്രിയുടെ ക്രീം പുരട്ടിയിട്ടും മുടി കിളിർത്തില്ല : പരസ്യത്തിൽ അഭിനയിച്ച അനൂപ് മേനോനും , ധാത്രിയും പിഴ അടച്ച് തടിയൂരി

ഗുരുവായൂർ : മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്ടനായി ക്രീം വാങ്ങി ഉപയോഗിച്ച് ഫലമില്ലാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വിധി പാലിച്ച് ശിക്ഷയിൽ നിന്നൊഴിവായി എതൃകക്ഷികൾ. ഞമനേങ്ങാട് വൈലത്തൂർ സ്വദേശി വടക്കൻ വീട്ടിൽ ഫ്രാൻസിസ് വടക്കൻ ഫയൽ ചെയ്ത ഹർജിയിലാണ് വൈലത്തൂരിലുള്ള എ വൺ മെഡിക്കൽസ് ഉടമ, എറണാകുളം വെണ്ണലയിലുള്ള ധാത്രി ആയുർവ്വേദ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, പബ്ലിസിറ്റി അംബാസഡറും സിനിമാതാരവുമായ അനൂപ് മേനോൻ എന്നിവർ പണമടച്ച് വിധി പാലിക്കുകയുണ്ടായത്.

First Paragraph  728-90

Second Paragraph (saravana bhavan

ധാത്രി കമ്പനിയുടെ ഹെയർ ക്രീം എ വൺ മെഡിക്കൽസിൽ നിന്നാണ് ഫ്രാൻസിസ് വാങ്ങുകയുണ്ടായതു്. പത്രമാധ്യമങ്ങളിലും ടി വി മീഡിയകളിലും അനൂപ് മേനോനായിരുന്നു പരസ്യ അംബാസഡർ.ബ്രോഷറിൽ പരാമർശിക്കുന്നതു് പോലെ ഫ്രാൻസിസ് ക്രീം ഉപയോഗിക്കുകയുണ്ടായി. എന്നാൽ മുടി വളരുകയോ മുടി വളർച്ചയിൽ യാതൊരു വിധ മാറ്റമുണ്ടാവുകയോ ചെയ്തില്ല. മുടി വളരാതിരുന്നതിനാൽ ഫ്രാൻസിസ് മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവുകയും ചെയ്തു.കേസിൽ പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉല്പന്നം ഉപയോഗിച്ചിട്ടില്ല, അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളത് എന്നാണ് പറഞ്ഞത്.

പരസ്യ അംബാസഡർ ഉല്പന്നം ഉപയോഗിച്ചു പോലും നോക്കാതെയാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഇതിൽ നിന്ന് തെളിയുകയുണ്ടായി. ഉല്പന്നത്തിൻ്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കുവാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഇപ്രകാരം പരസ്യങ്ങളിൽ കരാർ കൊടുക്കുമ്പോൾ അനൂപ് മേനോൻ ഉല്പന്നത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്തിയും ബോധ്യപ്പെട്ടും മാത്രമേ ഭാവിയിൽ ഏർപ്പെടാവൂ എന്നും കോടതി ചിലവിലേക്ക് ഉല്പന്നം വില്പന നടത്തിയ എ വൺ മെഡിക്കൽസ് 3000 രൂപ നല്കണമെന്നും കാണിച്ച് വിധി പുറപ്പെടുവിക്കുകയുണ്ടായതു്.

ഒരു മാസത്തിനുള്ളിൽ വിധി പാലിക്കേണ്ടതുണ്ടായിരുന്നു. യഥാസമയം വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഉപഭോക്തൃ നിയമം അനുസരിച്ച് എതൃകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് വടക്കൻ വീണ്ടും ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ കോടതിക്ക് അധികാരമുള്ളതാകുന്നു.ഇതിനിടെ എതിർകക്ഷികൾ സംസ്ഥാന കമ്മിഷനിൽ ജില്ലാ ഉപഭോക്തൃ കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും പിൻവലിക്കുകയായിരുന്നു. തുടർന്ന് വിധിപ്രകാരമുള്ള തുക പലിശ സഹിതം 28600 രൂപ കോടതി മുമ്പാകെ അടച്ചതിനെത്തുടർന്ന് പ്രസിഡൻ്റ് സി.ടി.സാബു, അംഗങ്ങളായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷികളെ വെറുതെ വിട്ടു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി