Header 1 vadesheri (working)

മുള്ളൂർക്കര സഹോദരി ‘മാർക്ക് അഭയ കേന്ദ്രമായി ദേവസ്വം ശ്രീകൃഷ്ണസദനം

Above Post Pazhidam (working)

ഗുരുവായൂർ : വീടും പറമ്പും മറ്റു ഭൂസ്വത്തുക്കളും ശ്രീ ഗുരുവായൂരപ്പന് ഒസ്യത്തായി എഴുതി നൽകിയ തൃശൂർ മുള്ളൂർക്കരയിലെ വൃദ്ധ സഹോദരിമാർക്ക് ഗുരുവായൂർ ദേവസ്വം അഭയകേന്ദ്രമായി. ആനക്കോട്ട -പടിഞ്ഞാറെ പടി റോഡരികിലെ ദേവസ്വം വക ശ്രീകൃഷ്ണ സദനം അപാർട്ട്മെൻ്റ് ഫ്ളാറ്റിലാണ് ഇനി ഇവരുടെ വാസം. മുള്ളൂർക്കര മഠത്തിൽ പറമ്പിൽ ദേവകിയമ്മ (78 വയസ്സ് ),ജാനകിയമ്മ (72) ,സരോജിനിയമ്മ (69) എന്നിവർക്കാണ് ശ്രീകൃഷ്ണസദനം അപ്പാർട്ട് മെൻ്റ്സിൽ വീടൊരുങ്ങിയത്.

First Paragraph Rugmini Regency (working)

ഫ്ളാറ്റ് നമ്പർ 113 ആണ് ഇവരുടെ തണലിടം.ആധുനിക രീതിയിൽ നവീകരിച്ച
ഫ്ളാറ്റ് സമുച്ചയത്തിൽ ഇവർക്കായി മികച്ച ഭക്ഷണവും വൈദ്യ പരിചരണവും ദിവസം മുഴുവൻ സ്റ്റാഫ് നേഴ്സിൻ്റെ സേവനവും ദേവസ്വം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ദേവകിയമ്മയും ഭദ്രദീപം തെളിയിച്ച് ഫ്ളാറ്റിലേക്കുള്ള ഗൃഹപ്രവേശന കർമ്മം നിർവ്വഹിച്ചു.

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , വി.ജി.രവീന്ദ്രൻ എന്നിവർ അമ്മമാർക്ക് ആശംസ നേരാനെത്തിയിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഫ്ളാറ്റിലെ സൗകര്യങ്ങൾ അമ്മമാർക്ക് പരിചയപ്പെടുത്തി. അമ്മമാരുടെ പരിചരണത്തിനും ആരോഗ്യ സേവനം നൽകാനും ചുമതലപ്പെടുത്തിയ ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രോജക്ട് ടീമംഗങ്ങളെയും അഡ്മിനിസ്ട്രേറ്റർ അമ്മമാർക്ക് പരിചയപ്പെടുത്തി നൽകി.
51 ഫ്ളാറ്റുകളാണ് ഈ സമുച്ചയത്തിൽ . എല്ലാ റൂമിലും ബസർ സ്വിച്ചുമുണ്ട്. ആരോഗ്യ സേവനം ഉൾപ്പെടെ ആവശ്യമുണ്ടേൽ കിടപ്പുമുറിയിലെ ബസർ അമർത്തിയാൽ മതി. ഞൊടിയിടയിൽ സ്റ്റാഫ് നേഴ്സ് റൂമിലെത്തും. പൊതു ഡൈനിങ്ങ് ഹാളും റിക്രിയേഷൻ ഹാളും സജ്ജീകരിച്ചിട്ടുണ്ട്.

ജീവകാരുണ്യ രംഗത്തെ ദേവസ്വത്തിൻ്റെ പുതിയ കാൽവെയ്പാണിതെന്ന് ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. വീടും പറമ്പും ഉൾപ്പെടെ തങ്ങളുടെ സർവ്വസ്വവും ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ച ഉറ്റവരില്ലാത്തവരെ സംരക്ഷിക്കാൻ ദേവസ്വം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു