Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ശീട്ടാക്കിയത് 181 വിവാഹങ്ങൾ, ബ്ലോക്കിൽ ജനം വലഞ്ഞു.

ഗുരുവായൂർ : വൈശാഖ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഗുരുവായൂരിൽ വിവാഹ പാർട്ടികളുടെ വൻ തിരക്ക് .181 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത് നാലു മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതിനാൽ പതിനൊന്ന് മണിയ്ക്കുമ്പോഴെക്കും വിവാഹ പാർട്ടിയുടെ തിരക്ക് ഒഴിഞ്ഞു.

നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 19,10,590 രൂപ യാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .. തുലാഭാരം വഴിപാട് നടത്തിയ വകയിൽ 20,86,780 രൂപയും ലഭിച്ചു .6,06,050 രൂപയുടെ പാൽ പായസവും ,2,05,740 രൂപയുടെ നെയ് പായസവുംഭക്തർ ശീട്ടാക്കിയിരുന്നു . വിവാഹവും , വിവാഹ ഫോട്ടോഗ്രാഫിയും വഴി 1,70,000 രൂപയും ലഭിച്ചു . ഭണ്ഡാര ഇതര വരുമാനമായി 62,76,287 രൂപയാണ് ഞായറഴ്ച ഭഗവാന്റെ നിക്ഷേപത്തിലേക്ക് ലഭിച്ചത് .

Astrologer

വൈശാഖ മാസത്തിലെ ഞായറാഴ്ച തിരക്ക് ഉണ്ടാകുമെന്ന് കണ്ട് ഒരു മുന്നൊരുക്കവും ദേവസ്വവും പോലീസും ചെയ്തില്ല എന്ന ആക്ഷേപം ഉണ്ട് , രാവിലെ റോഡ് മുഴുവൻ വിവാഹ പാർട്ടികളുടെയും , ദർശനത്തിന് എത്തിയവരുടെയും വാഹനങ്ങൾ കൊണ്ട് നിറഞ്ഞു . ഇത് കാരണം ബസ് ഗതാഗതവും താറുമാറായി , റോഡിൽ കുടുങ്ങിയതിനാൽ പല ബസുകൾക്കും രാവിലെ സമയ ക്രമം പാലിക്കാൻ കഴിഞ്ഞില്ല .

ദേവസ്വം മെഡിക്കൽ സെന്ററിന്റെ തെക്ക് ഭാഗത്തെ ഗ്രൗണ്ടിലേക്ക് വാഹനം പ്രവേശിപ്പിക്കാൻ മിനക്കെടാതിരുന്നതോടെ പോലീസ് സ്റ്റേഷൻ റോഡിലും , ഔട്ടർ റിങ് റോഡിലും വാഹനങ്ങൾ നിറഞ്ഞു . ടൈൽ വിരിക്കാനായി കൗസ്തുഭം റോഡും മെഡിക്കൽ സെന്റർ റോഡും മാസങ്ങൾക്ക് മുൻപ് പൊളിച്ചിട്ടതാണ് .അതിന്റെ പണി തുടങ്ങാൻ കരാറുകാരൻ ഇത് വരെ തയ്യാറായിട്ടില്ല ,

കരാർ കൊടുക്കാൻ മാത്രമാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന് ശുഷ്‌കാന്തി ,പണി പൂർത്തിയാക്കുന്നത് കരാരുകാരന്റെ സൗകര്യവും സമയവും നോക്കി മാത്രം ചെയ്താൽ മതി , ഭക്തരുടെ ബുദ്ധി മുട്ടും കഷ്ടപ്പാടും ശ്രദ്ധിക്കാൻ ഇവിടെ ആർക്കും സമയമില്ല . ദേവസ്വം ഭരണ സമിതിക്ക് ആണെങ്കിൽ ചട്ടപ്പടി യോഗം ചേർന്ന് ചായ കുടിച്ചു പിരിയനല്ലാതെ മറ്റൊന്നിലും സമയം കിട്ടുന്നില്ലത്രെ , ഇടക്കിടക്ക് വി ഐ പികൾ ക്ഷേത്ര ദർശനത്തിന് വരുന്നത് കൊണ്ടാകും മറ്റൊന്നിനും സമയം ലഭിക്കാത്തതെ പോകുന്നത്

Vadasheri Footer