Header 1 vadesheri (working)

നരവംശ ശാസ്ത്രജ്ഞൻ എ.അയ്യപ്പൻ ചെയർ കണ്ണൂർ സർവകലാശാലയിൽ

Above Post Pazhidam (working)

ഗുരുവായൂർ : പാവറട്ടി മരുതയൂർ സ്വദേശിയും അയിനിപ്പിള്ളി കുടുംബാംഗവുമായ സുപ്രസിദ്ധ നരവംശ ശാസ്ത്രജ്ഞൻ ഡോ.എ. അയ്യപ്പന്റെ പേരിൽ ചെയർ
കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര പഠനവകുപ്പിൽ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രൊഫ. എ. അയ്യപ്പൻ ചെയർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

ഡോക്ടർ എ അയ്യപ്പൻ ഫൗണ്ടേഷന്റെ കീഴിൽ പല യൂണിവേഴ്സിറ്റികളിലും ചെയർ ആരംഭിക്കുന്നതിനായിട്ടുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും കണ്ണൂർ യൂണിവേഴ്സിറ്റിയിലാണ് യാഥാർത്ഥ്യമായത്. ഡോ. എ. അയ്യപ്പന്റെ പഠനങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് കേരള കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസർച്ച് അറിയിചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പാവറട്ടിയിൽ ഉചിതമായ സ്മാരകം വേണമെന്നും ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഫി നീലങ്കാവിൽ പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)