Above Pot

ഗുരുവായൂർ ദേവസ്വം ക്ഷേത്രധനസഹായം, രണ്ടാം ഘട്ടം വിതരണം മെയ് 10 ന്.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഇതര ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കുമായുള്ള രണ്ടാം ഘട്ട ധനസഹായ വിതരണം മേയ് 10ന് നടക്കും. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങ്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം എൽ എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരാകും.

First Paragraph  728-90

സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപാ ധനസഹായമാണ് നൽകുന്നത്..തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം . 14 ജില്ലകളിൽ നിന്നും ലഭിച്ച 1162 അപേക്ഷകളിൽ നിന്നാണ് ക്ഷേത്രങ്ങളെതെരഞ്ഞെടുത്തത്. ദേവസ്വത്തിൽ ലഭിച്ച അപേക്ഷകൾ ചെയർമാൻ ഡോ.വി.കെ. വിജയൻ ഉൾപ്പെടെയുള്ള ദേവസ്വം ഭരണസമിതി അംഗങ്ങൾ പരിശോധിച്ച് വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിലെത്തി തുടർ പരിശോധനയും വിലയിരുത്തലും നടത്തി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ക്ഷേത്രങ്ങളെ തെരഞ്ഞെടുത്തത്.

Second Paragraph (saravana bhavan

ധനസഹായത്തിൻ്റെ ആദ്യ ഘട്ട വിതരണം ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് പാലാ കടപ്പാട്ടൂർ മഹാദേവക്ഷേത്രം ആഡിറ്റോറിയത്തിൽ വെച്ച് നടന്നിരുന്നു. 154 ക്ഷേത്രങ്ങൾക്കായി 90.9 ലക്ഷം രൂപയാണ് നൽകിയത്..രണ്ടാംഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യ മേഖലയിലെ 324 ക്ഷേത്രങ്ങൾക്കായി 2.03 കോടി രൂപായുടെ സഹായ മാണ്ഗുരുവായൂരിൽ വെച്ച് നൽകുക.. ധനസഹായത്തിന് തെരഞ്ഞെടുത്ത ക്ഷേത്രങ്ങൾക്കുള്ള ക്ഷണക്കത്തുകൾ ഈ മെയിൽ മുഖേന അയക്കും. ഓൺലൈൻ അപേക്ഷയിൽ നൽകിയ ഈ മെയിൽ വിലാസത്തിലാണ് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. ദേവസ്വം നിർദേശിച്ച രേഖകൾ ഹാജരാക്കിയാൽ മാത്രമേ ചെക്ക് കൈപ്പറ്റാനാകൂ.