Header 1 vadesheri (working)

കുന്നംകുളം ആംബുലൻസ് അപകടം , മരിച്ചവരുടെ ഖബറടക്കം നടത്തി

Above Post Pazhidam (working)

കുന്നംകുളം : ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കം നടത്തി ചാവക്കാട് കടപുറം മാട്ടുമ്മൽ പരേതനായ ഇ പി മൊയ്തു മകൻ ഫദലുൽ ആബിദ് 38 ‘ ഭാര്യ ഗുരുവായൂർ തൊഴിയൂർ മാളികയിൽ ഫസലു വിന്റെ മകൾ ഫെമിന 32 എന്നിവരെ ബ്ലാങ്ങാട് ജുമാ മസ്ജിദിലും , ഫെമിനയുടെ ബന്ധു മരത്തം കോഡ് കൈകുളങ്ങര റഹ്മത് 48 എന്നവരെ മരത്തം കോഡ് കബറസ്ഥാനിലും കബറടക്കം നടത്തി .

First Paragraph Rugmini Regency (working)
റഹ്മത്ത്

ബുധനാഴ്ച പുലർച്ചെയാണ് ചൊവ്വ ന്നൂരിൽ ആംബുലൻസ് അപകടത്തിൽ പെട്ട് മൂന്ന് പേരും കൊല്ലപ്പെട്ടത് . ന്യു മോണിയ ബാധിത ആയിരുന്ന ഫെമിനയുടെ ചികിത്സക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് വിദേശത്തായിരുന്ന ഫെമിനയും കുടുംബവും നാട്ടിൽ വന്നത് . മരത്തം കോടുള്ള ഫെമിനയുടെ ന്റെ മാതാവിന്റെ വീട്ടിൽ വെച്ച് കടുത്ത ശ്വാസ തടസം നേരിട്ടതിനാൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിനിടെ ചൊവ്വന്നൂരിൽ വെച്ച് ആംബുലൻസ് അപകടത്തിൽ പെട്ടത്

Second Paragraph  Amabdi Hadicrafts (working)

ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്ത്‌ വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡരികിലെ മരങ്ങളിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചതിന്‌ ശേഷമാണ്‌ മറിഞ്ഞത്‌. ആമ്പുലൻസിലെ സ്ട്രെക്ചർ അടക്കമുള്ളവ അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക്‌ തെറിച്ചു. ഊരി തെറിച്ച ഡോർ സമീപത്തെ ക്ഷീരവികസന സംഘത്തിന്റെ ഷട്ടറിൽ ചെന്നിടിച്ച്‌ കെട്ടിടത്തിന്‌ കേടുപാടുകൾ സംഭവിച്ചു.

ആംബുലൻസിലെ സ്ട്രെക്ചർ അടക്കമുള്ള സാധനങ്ങൾ റോഡിൽ ചിതറിത്തെറിച്ച്‌ കിടക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടവരുടെ വസ്ത്രങ്ങളും ചെരിപ്പുകളും ചിതറിത്തെറിച്ചു. കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത് ആമ്പുലൻസ്‌ ഡ്രൈവർ മരത്തംകോട്‌ വലിയാരം വീട്ടിൽ ഷുഹൈബ്‌ 29 , മരത്തംകോട്‌ മേക്കാംന്താനത്ത്‌ വീട്ടിൽ ഫാരിസ്‌ 20 , നീർക്കാട്‌ രായം മരക്കാർ വീട്ടിൽ സാദിഖ്‌ 21 എന്നിവരാണ്‌ പരിക്കെറ്റ്‌ ചികിത്സയിലുള്ളത്‌.

ആംബുലൻസ് ഡ്രൈവർ ഷുഹൈബിനെ അമല ആശുപത്രിയിലും, സാദിഖിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലും, ഫാരിസിനെ കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു . ഫെമിന ആബിദ് ദമ്പതികൾക്ക് ഒരു വയസുള്ള കുഞ്ഞുണ്ട്