Madhavam header
Above Pot

ഗുരുവായൂര്‍ തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ മേയ് 5,6,7,8

ഗുരുവായൂര്‍ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാള്‍ മേയ് 5,6,7,8 തിയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. പ്രിന്റോ കുളങ്ങര വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഏപ്രില്‍ 30 ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലിക്ക് ശേഷം വികാരി ഫാ. പ്രിന്റോ കുളങ്ങര കൊടിയേറ്റും. തുടര്‍ന്ന് യൂണിറ്റുകളില്‍ കൊടിയേറ്റം നടത്തും. വെള്ളിയാഴ്ച വരെ രാവിലെ 6.30 നും വൈകീട്ട് 5.30 നും ദിവ്യബലിയും ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുക്കര്‍മങ്ങളും നടക്കും. തിങ്കളാഴ്ച (മേയ് 1 ) രാവിലെ 6.30 ന് ദിവ്യബലിക്ക് ശേഷം ആദ്യകുര്‍ബാന സ്വീകരണം. മെയ് 5 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ദിവ്യബലിക്ക് ശേഷം ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം ഗുരുവായൂര്‍ എ സി പി കെ.ജി. സുരേഷ്‌ നിര്‍വ്വഹിക്കും.

Astrologer

ശനിയാഴ്ച രാവിലെ 6.30 ന് ദിവ്യബലിയും കൂടുതുറക്കല്‍ ശുശ്രൂഷയും. വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര കാര്‍മികനാവും. രാത്രി അമ്പ് – വള സമാപനത്തിന് ശേഷം ആകാശ കാഴ്ച . തിരുനാള്‍ ദിനമായ മെയ് 7 ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി. 10 ന് ആഘോഷമായ ദിവ്യബലിക്ക് ചെന്നായ്പാറ ആകാശ പറവകള്‍ ആശ്രമ ഡയറക്ടര്‍ ഫാ.ജോഷി കണ്ണമ്പുഴ മുഖ്യകാര്‍മിനാവും. അതിരൂപത അസി. പ്രൊക്യുറേറ്റര്‍ . ഡോ. ലിന്‍സണ്‍ തട്ടില്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം. തുടര്‍ന്ന് കലാസദന്റെ ഗാനമേള.

തിങ്കളാഴ്ച രാവിലെ 6.30 ന് പൂര്‍വികരുടെ ഓര്‍മക്കായി ദിവ്യബലി, പൊതു ഒപ്പീസ്. വൈകീട്ട് ആറിന് റാസ. തുടര്‍ന്ന് ഫ്യൂഷന്‍ . മേയ് 14 ന് വൈകീട്ട് 4.30 ന് ദിവ്യബലിക്ക് ശേഷം ഇടവക സുവര്‍ണ ജൂബിലി സമാപനം. വാര്‍ത്ത സമ്മേളനത്തില്‍ ബാബുരാജന്‍ ഒലക്കേങ്കില്‍ ലോറന്‍സ് നീലങ്കാവില്‍ പ്രിന്‍സണ്‍ തരകന്‍ തോംസണ്‍ ചൊവ്വല്ലൂര്‍ . ബാബു ആന്റണി ചിരിയങ്കണ്ടത്ത് . ജോസഫ് ടിറ്റോ ടി.എ. . ജ്യോത്സന ബിജോയ് തുടങ്ങിയവരും സംബന്ധിച്ചു

Vadasheri Footer