Above Pot

മേൽപ്പത്തൂർ ആഡിറ്റോറിയം രണ്ടു സംഘങ്ങൾക്ക് ഒരേ സമയം ബുക്കിങ്ങ്.

ഗുരുവായൂർ : മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ പരിപാടി നടത്താൻ രണ്ടു സംഘങ്ങൾക്ക് ഒരേ സമയം നൽകിയതായി ആക്ഷേപം , ബുധനാഴ്ച രാത്രിയാണ് രണ്ടു സംഘങ്ങൾ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്താർച്ചന നടത്താൻ ഒരേ സമയം എത്തിയത് .കോഴിക്കോട് ഹരി ശ്രീ നൃത്ത വിദ്യാലയവും , നമ്പഴിക്കാട് നൂപുര നൃത്ത വിദ്യാലയവും ആണ് മേല്പത്തൂർ ഓഡിറ്റോറിയം ബുക്ക് ചെയ്തതിന്റെ പണം അടച്ച രശീതിയുമായി എത്തിയത് .

First Paragraph  728-90

Second Paragraph (saravana bhavan

ഹരിശ്രീ നൃത്ത വിദ്യാലയത്തിന്റെ ബുക്കിങ് മാത്രമാണ് ആണ് മേല്പത്തൂർ ഓഡിറ്റോറിയത്തിലെ ജീവനക്കാരന് ദേവസ്വം ഓഫീസിൽ നിന്ന് നൽകിയത് .പണം അടച്ച രശീതി കയ്യിലുള്ള നൂപുര നൃത്ത വിദ്യാലയം തങ്ങൾക്ക് സ്റ്റേജ് അനുവദിക്കണം എന്ന വാദം ഉയർത്തി രംഗത്ത് വന്നതോടെ തർക്കം ആയി .ഇതോടെ ആർക്കും പരിപാടിനടത്താന് പറ്റാത്ത അവസ്ഥയായി .

ഒടുവിൽ നൂപുരക്ക് നൃത്ത വിദ്യാലയത്തിന് തെക്കേ നടയിലെ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നൃത്ത പരി പാടി നടത്താൻ സൗകര്യം ഒരുക്കി കൊടുത്താണ് പ്രശ്‌നത്തിന് പരിഹാരം ആയത് .ദേവസ്വം ഓഫീസിലെ ഉദ്യോഗസ്ഥന്റെ അനാസ്ഥയാണ് രണ്ടു സംഘത്തിന് ഒരേ സമയം സ്റ്റേജ് ബുക്കിങ് എടുത്തതെന്നാണ് ആക്ഷേപം