Above Pot

പൂര നഗരിയിൽ വിസ്മയ കാഴ്ചയൊരുക്കി ഗുരുവായൂർ ദേവസ്വം സ്റ്റാൾ .

ഗുരുവായൂർ : ഐതിഹ്യങ്ങളും ചരിത്രവും വഴികാട്ടുന്ന പുരാതന താളിIയോല ഗ്രന്ഥങ്ങൾ, അപൂർവ്വ ദാരുശിൽപങ്ങൾ. ഭഗവദ് ചൈതന്യമായ കൃഷ്ണനാട്ടം കോപ്പുകൾ .സന്ദർശകരെ വിസ്മയിപ്പിക്കുന്ന കൗതുക കാഴ്ചകളാണ്തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം സ്റ്റാൾ. ഗുരുവായൂർ ക്ഷേത്രഉൽസവത്തിന് കൊടിയേറുന്നതിൻ്റെ മാതൃകയിലാണ് സ്റ്റാളിൻ്റെ നിർമ്മിതി.

First Paragraph  728-90

.ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കൃഷ്ണ രൂപമാണ് സ്റ്റാളിലേക്ക് സന്ദർശകരെ വരവേൽക്കുന്നത്. കാഴ്ചയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്ന 40 ലേറെ ദാരു ശിൽപങ്ങൾ. ചുമർചിത്രങ്ങൾ ,വെങ്കല ശിൽപങ്ങൾ ഇവയെല്ലാം സന്ദർശകരെ കാത്തിരിക്കുന്നു. ദാരുശിൽപ്പങ്ങൾ ക്ഷേത്രം അഗ്നിബാധയ്ക്കിരയായ കാലത്തുള്ളതാണ് . അപൂർവ്വ താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ദേവസ്വം മ്യൂസിയത്തിലെ കൗതുക വസ്തുക്കളും ഉണ്ട്.

പ്രദർശനത്തിൽ ദേവസ്വം ചുമർചിത്ര പoന കേന്ദ്രം തയ്യാറാക്കിയ കമനീയമായ
ചുമർ ചിത്രങ്ങൾ സന്ദർശകർക്ക് സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. 12 പ്രിന്റുകൾ പ്രത്യേക വിലക്കിഴിവിൽ 900 രൂപയ്ക്ക് ലഭിക്കും.
ദേവസ്വം പ്രസിദ്ധീകരിച്ച 17 പുസ്തകങ്ങൾ അടങ്ങിയ
പുസ്തകസഞ്ചി
2125 രൂപയ്ക്ക് ലഭിക്കും

പ്രദർശനസ്റ്റാളിൻ്റെ പ്രവർത്തനം ഇന്നലെ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.. ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങിൻ്റെ തുടക്കം.ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, തൃശൂർപൂരം സംഘാടക സമിതി പ്രസിഡൻ്റ് ചന്ദ്രശേഖരൻ ,ദേവസ്വം ജീവനക്കാർ,പൂരം പ്രദർശന കമ്മറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ, . ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി