Post Header (woking) vadesheri

യൂത്ത് കോൺഗ്രസ് നേതാവിന് മർദനം , എസ് ഐ അടക്കം നാല് പേർക്കെതിരെ നടപടി

Above Post Pazhidam (working)

കുന്നംകുളം : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച കേസില്‍ കുന്നംകുളം സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ നടപടി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ കാണിപ്പയ്യൂര്‍ സ്വദേശി വലിയ പറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27 )പോലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കുന്നംകുളം സ്റ്റേഷനിലെ എസ് ഐ ന്യൂമാന്‍, സിപി ഒ മാരായ ശശിധരന്‍ സന്ദീപ്, സജീവന്‍, എന്നിവരെയാണ് വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്.

Ambiswami restaurant

പോലീസ് കസ്റ്റഡിയിലെടുത്ത മദ്യ പ സംഘത്തെ വാഹനത്തില്‍ നിന്നും ഇറക്കിവിടുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുന്നംകുളം സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും കൈയില്‍ കെട്ടിയ അയ്യായിരത്തോളം രൂപ വിലവരുന്ന വാച്ചിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്.

Second Paragraph  Rugmini (working)