Post Header (woking) vadesheri

പെരുനാൾ വിൽപനക്കായി എത്തിച്ച ചത്ത കോഴികളെ ആരോഗ്യ വിഭാഗം പിടികൂടി

Above Post Pazhidam (working)

ചാവക്കാട് : വില്‍പനക്കായി വെച്ചിരുന്ന ചത്ത കോഴികളെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. വഞ്ചിക്കടവിലെ കേരളാ ഹലാല്‍ ചിക്കന്‍ സെന്ററില്‍ നിന്നാണ് കോഴികളെ പിടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് സമീപത്ത് ആരുമില്ലാത്ത സമയത്ത് വണ്ടിയില്‍ കൊണ്ടുവന്ന് ഇറക്കുകയായിരുന്നു.

Ambiswami restaurant

ആരോഗ്യ വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴികളെ പിടികൂടിയത്. നാളെ പെരുന്നാള്‍ പ്രമാണിച്ചു വലിയ വില്‍പന പ്രതീക്ഷിച്ചാണ് ഇത്തരത്തിലുള്ള കോഴികളെ ഇറക്കിയത്. ആരോഗ്യ വിഭാഗം കോഴിക്കട അടപ്പിച്ച് കോഴികളെ നശിപ്പിച്ചു. മുല്ലശ്ശേരി സ്വദേശി റാഫേലിന്റെതാണ് കോഴിക്കട