Post Header (woking) vadesheri

മലപ്പുറത്ത് വ്യാജ ഡോകടർ പിടിയിൽ ,പിടിയിലായത് അഞ്ച് വർഷം രോഗികളെ ചികിത്സച്ച ശേഷം

Above Post Pazhidam (working)

മലപ്പുറം : വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന നോർത്ത് പറവൂർ മാവുംചോട് സ്വദേശിതെന്മലശ്ശേരി രതീഷാണ് പിടിയിലായത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ചികിത്സ ചെയ്ത വഴിക്കടവ് അൽ മാസ് ആശുപത്രി ഉടമസ്ഥനായ ഷാഫി കാളികാവ്, മാനേജർ പാണ്ടിക്കാട് ഷമീർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

Ambiswami restaurant

12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു കൊടുക്കാൻ നിന്ന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രതീഷ് വഴിക്കടവിൽ ഡോക്ടറായി വിലസിയത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരു വ്യാജ ഡോകടർ അഞ്ച് വർഷത്തോളം ചികിത്സ നടത്തി എന്നത് നമ്മുടെ ആരോഗ്യ രംഗം എത്ര മാത്രം കുത്തഴിഞ്ഞു എന്നതിന്റെ നേർചിത്രമായി ആണ് രോഗികൾ ഭീതിയോടെ നോക്കി കാണുന്നത്