Header 1 vadesheri (working)

ചാവക്കാട് ദേശീയ പാത തിരുവത്രയിൽ വാഹന അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

ചാവക്കാട് : മണത്തല അയിനിപ്പുള്ളിയിൽ ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ഇറച്ചി കോഴി വണ്ടിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക്. ട്രാവലറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത് (27), യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28), ഭാര്യ അമൃത (26), മകൻ ദക്ഷിൻ ധർവിക്(അഞ്ച് വയസ്), കുറുപ്പൻകണ്ടി പുരുഷോത്തമൻ (53), ഭാര്യ ഷീജ (40), ഇരിട്ടി പെരുമ്പാല ധനുല (21), തളിപ്പറമ്പ് വീപ്പാട്ടിൽ രിശോണ (17), മലപ്പട്ട കുറുപ്പൻകണ്ടി അൽന (20), കോഴിവണ്ടിയിലെ ജോലിക്കാരൻ മലപ്പുറം പൊന്നാനി കിഴക്കയിൽ മുഹമ്മദ്‌ അനസ്(33) എന്നിവർക്കാണ് പരിക്കേറ്റത്.

First Paragraph Rugmini Regency (working)

രാവിലെ ആറോടെയാണ് അപകടം. കണ്ണൂരിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ട്രാവലറിലെ യാത്രക്കാർ. അയിനാപുള്ളി ആൽഫ ചിക്കൻ സ്റ്റാളിലേക്ക് ഇറച്ചി കോഴി ഇറക്കുകയായിരുന്ന മിനി ലോറിക്ക് പുറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
പരിക്കെറ്റവരെ കോട്ടപ്പുറം, മണത്തല ലാസിയോ ആംബുലൻസ്, പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.