Header 1 = sarovaram
Above Pot

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ .

തൃശൂർ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.

Astrologer

പുനർ വിവാഹത്തിന് ഓൺലൈനിൽ യുവതി പരസ്യം നൽകിയിരുന്നു. അനസും പുനർ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു. പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് അനസ് പിൻമാറിയതോടെയാണ് യുവതി പരാതി നൽകിയത്

Vadasheri Footer