Header 1 vadesheri (working)

അബ്ദു നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

Above Post Pazhidam (working)

ന്യൂഡൽഹി : പിഡിപി ചെയർമാൻ അബ്ദു നാസർ മഅദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅദനിയുടെ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

First Paragraph Rugmini Regency (working)

ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും കർണാടക സർക്കാറിന്‍റെ സത്യവാങ്മൂലത്തെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി വ്യക്തമാക്കിയിരുന്നു. ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് സത്യവാങ്മൂലം നൽകിയത്.

Second Paragraph  Amabdi Hadicrafts (working)

ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും മഅദനി ആവശ്യപ്പെട്ടു. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ല. എല്ലാ ദിവസവും വിചാരണ നടക്കുന്നുവെന്ന സർക്കാരിന്റെ വാദം തെറ്റാണ്. മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും പങ്കില്ല. ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നെന്നും അദ്ദേഹം കോടതിയെ അറിയിച്ചു

വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി കേ​സ് അ​ന്തി​മ​വാ​ദ​ത്തി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​അദ​നി​യെ ഇ​നി​യും ബെം​ഗ​ളൂരു​വി​ൽ വെ​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി നേരത്തെ ചോ​ദി​ച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹർജിയിൽ വാദം നടന്നപ്പോൾ, ഇ​ത്ര​യും നാ​ളാ​യി ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ജ​സ്റ്റി​സ് ര​സ്തോ​ഗി ക​ർ​ണാ​ട​കയുടെ അ​ഭി​ഭാ​ഷ​ക​നോ​ട് ചോദിച്ചിരുന്നു. ഇ​ന്ത്യ​ൻ മു​ജാ​ഹി​ദീ​ൻ, സി​മി തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് മ​അദ​നി​യെ​ന്നും നി​രോ​ധി​ക്ക​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ഒ​രു പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നാ​ണെ​ന്നും കേ​ര​ള​ത്തി​ൽ പോ​കാ​ൻ മ​അ്ദ​നി​ക്ക് ഇ​ള​വ് ന​ൽ​ക​രു​തെ​ന്നുമാണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ചോദ്യത്തിന് മറുപടി നൽകിയത്.