Header 1 = sarovaram
Above Pot

ദേവസ്വത്തിന്റെ കണക്കു കൂട്ടൽ തെറ്റി, വിഷുവിന് കണ്ണനെ കാണാൻ പതിനായിരങ്ങൾ ഒഴുകിയെത്തി

ഗുരുവായൂർ : വിഷുപ്പുലരിയില്‍ കണ്ണനെ കണികാണാന്‍ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഇതോടെഗുരുപവനപുരിഭക്തരെ കൊണ്ട് വീർപ്പുമുട്ടി . ദേവസ്വത്തിന്റെ എല്ലാ കണക്ക് കൂട്ടലും തകർത്തു കൊണ്ടാണ് ഭക്തർ വിഷു ദർശനത്തിനായി ഗുരുവായൂരിലേക്ക് ഒഴുകി എത്തിയത് .
വിഷു ദിനത്തില്‍ കണ്ണനെ കണികണ്ടാല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം നില നില്‍ക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വലിയ ഭക്തജനതിരക്കാണ് വിഷുക്കണിക്ക് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച സന്ധ്യയാകുമ്പോഴേക്കും ക്ഷേത്ര പരിസരം കണികാണാനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു.

Astrologer

നാല് നടകളിലെ നടപ്പുരകളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലുമായാണ് ഭക്തര്‍ രാത്രി കഴിച്ച് കൂട്ടിയിരുന്നത്. ലോഡ്ജുകളും ഹോട്ടലുകളും ഭക്തര്‍ മുന്‍ കൂട്ടി ബുക്ക് ചെയ്തതിനാല്‍ മുറി കിട്ടാന്‍ പ്രയാസമായിരുന്നു. പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയായിരുന്നു വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിച്ചു. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി ആദ്യം സ്വന്തം മുറിയില്‍ ഗുരുവായൂരപ്പനെ കണികണ്ടു. പിന്നീട് മുഖമണ്ഡപത്തില്‍ ഒരുക്കി വെച്ചിരുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.

ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണസിംഹാസനത്തില്‍ വെച്ചിരുന്നു. ഇതിന് താഴെയായി ശാന്തിയേറ്റ കീഴ്്ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കിയിരുന്നു. നാരായണനാമജപവുമായി മണിക്കൂറുകളായി കാത്ത് നിന്നിരുന്ന ഭക്തസഹസ്രങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയാനായി 2.45ന് കിഴക്കേ ഗോപുര വാതില്‍ തുറന്നതോടെ കാത്ത് നിന്നിരുന്ന പതിനായിരങ്ങള്‍ തിക്കി തിരക്കി കണ്ണനു മുന്നിലെത്തി. പീതാംബരപട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനേയും സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂപ്പന്റെ തങ്കതിടമ്പും ഓട്ടുരിളിയിലെ കണിക്കോപ്പുകളും കണ്ട് ഭക്തര്‍ മനം നിറയെ തൊഴുതു.

നെയ് വിളക്ക് ശീട്ടാക്കി ഭക്തർ ദർശനം നടത്തിയ വകയിൽ 23,167,60 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . തുലാഭാരം വഴിപാട് വഴി 10,32,990 രൂപയും ലഭിച്ചു , 5,45,928 രൂപയുടെ പാൽപ്പായസവും 1,57,928രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കിയിരുന്നു , 2,49,700 രൂപയുടെ സ്വർണ ലോക്കറ്റുകളും വിറ്റുപോയി 177 കുരുന്നുകൾക്ക് ആണ് വിഷു ദിനത്തിൽ ചോറൂൺ നൽകിയത് . ഭണ്ഡാര ഇതര വരുമാനമായി 61,44,838 രൂപയാണ് വിഷു ദിനത്തിൽ ഭഗവാന് ലഭിച്ചത്

ഭക്തർക്ക് സുഗമമായ ദർശനത്തിന് ദേവസ്വം വിപുലമായ സൗകര്യമാണ് ഒരുക്കിയിരുന്നത് ക്ഷേത്ര നട തുറന്നതു മുതൽ രാവിലെ അഞ്ചു വരെ കൊടി മരം വഴി നേരിട്ട് ഭക്തരെ നാലമ്പലത്തിനകത്തേക്ക് കയറ്റി വിട്ടതോടെ തലേ ദിവസം കാത്തു നിന്ന മുഴുവൻ പേർക്കും നേരം വെളുക്കുമ്പോഴേക്കും ദർശനം നടത്താൻ കഴിഞ്ഞു . പോലീസും സെക്യൂരിറ്റിയും , ദേവസ്വം ജീവനക്കാരും ഒരേ മനസോടെ യാണ് തങ്ങളുടെ ഭാഗം നിർവഹിച്ചത് .

അതെ സമയം വിഷു ദിനത്തിൽ ക്ഷേത്രത്തിൽ നിന്നും ഭക്ഷ്ണം കഴിക്കാൻ ആഗ്രഹിച്ച ഭക്തർക്ക് അതിന് സാധിച്ചില്ല എന്ന ആരോപണവും ഉണ്ടായി എന്നാൽ വൈകീട്ട് 3.45 വരെ ഭക്ഷണം വിതരണം ചെയ്തു വെന്നും
ഭക്ഷണം കഴിഞ്ഞതിനാൽ ഇനി ആരും ഭക്ഷണത്തിനായി വരി നിൽക്കേണ്ട എന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ വരി നിന്നവരാണ് ഭക്ഷണം ലഭിച്ചില്ല എന്ന പരാതിപറഞ്ഞതെന്ന് ക്ഷേത്രം ഡി എ മനോജ് കുമാർ പറഞ്ഞു . ഇതിനിടെ ഏറെ കൊട്ടി ഘോഷിച്ചു തെക്കേ നടയിൽ ആരംഭിച്ച സംഭാരം വിതരണം നേരത്തെ തന്നെ അവസാനിപ്പിക്കേണ്ടി വന്നു വത്രെ . ആയിര കണക്കിന് പേർക്ക് സംഭാരം വിതരണത്തിന് ഉള്ള മുന്നൊരുക്കം നടത്താൻ വിഷു ദിനത്തിൽ കഴിയാതെ പോയതാണ് നേരത്തെ തണ്ണീർ പന്തൽ നേരെത്തെ അടച്ചു പോകേണ്ടി വന്നത് .

Vadasheri Footer