Post Header (woking) vadesheri

ഗുരുവായൂരിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഒഴിവുകൾ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത.
2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി. 15 ഒഴിവുണ്ട്. 2023 ജനുവരി ഒന്നിന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ല. മൊത്ത വേതനം 15000.

Ambiswami restaurant


വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികയ്ക്കും ഏഴാം ക്ലാസ് ജയം തന്നെ യോഗ്യത. ഒഴിവുകൾ 12.പ്രായം 55 വയസ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ല. അംഗവൈകല്യം പാടില്ല. മൊത്ത വേതനം 15000.
അപേക്ഷിക്കുന്നവർ അസി.സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപയ്ക്ക് ഏപ്രിൽ 10 മുതൽ ഏപ്രിൽ 28 ഉച്ചതിരിഞ്ഞ് 3 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും.

Second Paragraph  Rugmini (working)

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാ ഫോറം സൗജന്യമായി നൽകും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി. വയസ്സ്, യോഗ്യതകൾ, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-68010 1
എന്ന വിലാസത്തിൽ തപാലിലോ നൽകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 29. 5 pm. കൂടുതൽ വിവരങ്ങൾക്ക്
0487-2556335 നമ്പറിൽ ബന്ധപ്പെടാം.