Post Header (woking) vadesheri

യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐയെ സസ്‌പെന്ഡ്ചെയ്തു

Above Post Pazhidam (working)

ഇടുക്കി: പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐയെ സസ്‌പെന്ഡ്ചെയ്തു. ഇടുക്കി ശാന്തന്പാെറ സ്റ്റേഷനിലെ എസ്‌ഐ കെ പി ഷാജിയെ ആണ് സസ്‌പെന്ഡ്ു ചെയ്തത്. എസ്‌ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതില്‍ സ്‌പെഷന്‍ ബ്രാഞ്ച് റിപ്പോര്ട്ടി ന്റെ അടിസ്ഥാനത്തിലാണ് നടപടി

Ambiswami restaurant


എസ്‌ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശാന്തന്പാിറ സ്റ്റേഷന്‍ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മന്‍ കോവിലില്‍ ക്രമസമാധാന ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്‌ഐയും സംഘവും


രാത്രിയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ‘ മാരിയമ്മ …. കാളിയമ്മ ‘ എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെ എസ് ഐ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ ഏതാനും പേര്‍ നൃത്തം മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്

Second Paragraph  Rugmini (working)