Header 1 = sarovaram
Above Pot

ഒടുവിൽ അട്ടപ്പാടി മധുവിന് നീതി , 13 പേർക്കെതിരെ നരഹത്യകുറ്റം

മണ്ണാർക്കാട് : കോളിളക്കം സൃഷ്ടിച്ച അട്ടപ്പാടി മധു വധക്കേസി ലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി.രണ്ട് പേരെ വെറുതെ വിട്ടു.4,11 പ്രതികളെയാണ് വെറുതെ വിട്ടത്.കേസിലാകെ 16 പ്രതികളാണ് ഉള്ളത്.കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. 13 പേർക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

1 താവളം പാക്കുളം മേച്ചിരയില്‍ ഹുസൈന്‍ (59),2. കള്ളമല മുക്കാലി കിളയില്‍ മരക്കാര്‍ (41), 3 കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (41),5 രാധാകൃഷ്ണന്‍. 6 ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍ (59),7 കള്ളമല മുക്കാലി പടിഞ്ഞാറെപ്പള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ് (46),8 കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് (33), 9 മുക്കാലി വിരുത്തിയില്‍ നജീബ് (41),10 കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍ (52),12 കള്ളമല കൊട്ടിയൂര്ക്കുിന്ന് പുത്തന്പുiരയ്ക്കല്‍ സജീവ് (38),13 കള്ളമല മുക്കാലി മുരിക്കട സതീഷ് (42),15 മക്കാലി ചെരുവില്‍ ബിജു (45),16 മുക്കാലി വിരുത്തിയില്‍ മുനീര്‍ (36) എന്നിവരാണ് പ്രതികളാണെന്ന് കോടതി വിധിച്ചത്.

Astrologer

നാലാം പ്രതി കല്ക്കനണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ് (38),പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (52),എന്നിവരെയാണ് വെറുതെ വിട്ടത്. 16 ആം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോ​ഗം മാത്രം. ഇയാൾക്കെതിരെ ഐപിസി 352 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 3 മാസം വരെ തടവും 500 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ് ഇത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. . . അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു

സംഭവം നടന്ന് അഞ്ച് വര്ഷത്തിന് ശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവര്ഗ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞത്.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.മാര്ച്ച് 10ന് വാദം പൂര്ത്തി യായിരുന്നു.18ന് വിധി പറയുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് 30ലേക്ക് മാറ്റി.30ന് കേസ് പരിഗണിച്ചപ്പോഴാണ് ഇന്ന് വിധി പറയാനായി വീണ്ടും മാറ്റിയത്.വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏര്പ്പെുടുത്തിയിട്ടുണ്ട്.മധുവിന്റെ അമ്മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നല്കിയിരുന്നു.

2018 ഫെബ്രുവരി 18നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റേയും മല്ലിയുടേയും മകന്‍ മധു (30) ആള്ക്കൂ്ട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്.കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടില്‍ നിന്ന് പ്രതികള്‍ സംഘം ചേര്ന്ന് പിടികൂടി മുക്കാലിയിലെത്തിച്ചു.മുക്കാലിയില്‍ എത്തിയാണ് പൊലീസ് കസറ്റഡിയിലെടുത്തത്.അഗളിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചപ്പോള്‍ മധു മരിച്ചു.പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.വനത്തില്‍ ആണ്ടിയളച്ചാല്‍ ഭാഗത്ത് മധു ഉണ്ടെന്ന വിവരം ലഭിച്ച പ്രതികള്‍ കാട്ടില്‍ അതിക്രമിച്ച് കയറിയെന്ന വനംവകുപ്പ് കേസും നിലവിലുണ്ട്

Vadasheri Footer