Post Header (woking) vadesheri

ചെന്നൈ കലാക്ഷേത്രയിലെ പീഡന പരാതി, മലയാളി അധ്യാപകൻ അറസ്റ്റിൽ

Above Post Pazhidam (working)

ചെന്നൈ : പൂർവ വിദ്യാർത്ഥിയുടെ ലൈംഗിക പീഡന പരാതിയിൽ ചെന്നൈ കലാക്ഷേത്രയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ ഹരി പത്മൻ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകൻ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ അഡയാർ വനിതാ പൊലീസ് കേസെടുത്തിരുന്നു.

Ambiswami restaurant

മൂന്ന് ദിവസം മുമ്പാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഹരിപത്മനെതിരെ നടപടി ആവശ്യപ്പെട്ട് കലാക്ഷേത്രയിൽ വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതോടെയാണ് സമരം പിൻവലിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് ചുമത്തിയത്. ഹരി പത്മനു പുറമേ, സഞ്ജിത് ലാൽ, സായി കൃഷ്ണൻ, ശ്രീനാഥ് എന്നിവരുടെ പേരിലും പരാതിയുണ്ട്. എന്നാൽ ഹരി പത്മന് എതിരെ മാത്രമാണ് പൊലീസിൽ പരാതി ലഭിച്ചത്.

Second Paragraph  Rugmini (working)