ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെൺകുട്ടിയെ തീകൊളുത്തി

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ആക്രമം.ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലാണ് രാത്രി ഒമ്പതരയോടെയാണ് യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. എലത്തൂർ സ്റ്റേഷന് സമീപം കോരപ്പുഴ പാലത്തിൽ വെച്ചായിരുന്നു സംഭവം. ഡി 1കോച്ചിലാണ് സംഭവം
തീ കൊളുത്തിയശേഷം ചെയിൻ വലിച്ച് വണ്ടി നിർത്തിയ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

Above Pot

 തീ പിടിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. തീ പെട്ടന്ന് അണക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി . യാത്രക്കാർ തമ്മിലുള്ള തർക്കത്തിനിടയിലാണ് അക്രമം ഉണ്ടായത്. അക്രമിയുടെ കയ്യിൽ പെട്രോൾ ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിൻസിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ മൂന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.;തലശ്ശേരി നായനാർ റോഡ് സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശ്ശൂർ സ്വദേശി അശ്വതി എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.;അക്രമി തീ കൊളുത്തിയശേഷം ഇറങ്ങിയോടുന്നത് കണ്ടെന്ന് യാത്രക്കാർ പറഞ്ഞു. സംഭവത്തിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് ട്രെയിൻ യാത്ര തുടർന്നു.