Header 1 vadesheri (working)

സർക്കാർ ഫണ്ട് വെട്ടി കുറച്ചു , ചാവക്കാട് -ഗുരുവായൂർ നഗരസഭകളിൽ യു ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : വികസനത്തെ തടസപ്പെടുത്തുന്ന രീതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഫണ്ടിൽ സർക്കാർ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച്
യു ഡി എഫ് ജന പ്രതിനിധികൾ ചാവക്കാട് , ഗുരുവായൂർ നഗര സഭകൾക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി .

First Paragraph Rugmini Regency (working)

ഗുരുവായൂർ നഗരസഭയിൽ നടന്ന പ്രതിഷേധ കുത്തിയിരിപ്പ് സമരം നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ .. കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.
കെ പി എ റഷീദ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ബി വി ജോയി, കെ എം മെഹറൂഫ്.സി എസ് സൂരജ്, വി കെ സുജിത്ത് , മാഗി ആൽബർട്ട് , രേണുക ശങ്കർ , അജിത അജിത്, ജീഷ്മ സുജിത്, ഷെഫീന ഷാ നിർ, ഷിൽവ ജോഷി എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് നഗര സഭക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം യു ഡി എഗ് ചെയർ മാൻ കെ നവാസ് ഉൽഘാടനം ചെയ്തു .പ്രതിപക്ഷ നേതാവ് കെ വി സത്താർ അദ്യക്ഷത വഹിച്ചു .കെ വി ഷാനവാസ് , ഹനീഫ് ചാവക്കാട് തോമസ് ചിറമ്മൽ ,പി കെ കബീർ ഫൈസൽ കാനം പുള്ളി ,ബേബി ഫ്രാൻസിസ് സുപ്രിയ രാമേന്ദ്രൻ തുടങ്ങിയവർ സ് സംസാരിച്ചു .
ഐക്യജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളിലും യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു