Above Pot

സ്റ്റേജ് മാഫിയക്ക് തടയിട്ടു, നർത്തകിമാർക്ക് തെക്കേ നടയിൽ പുതിയ സ്റ്റേജിന് ദേവസ്വം അനുമതി .

ഗുരുവായൂർ : കണ്ണന്റെ മുന്നിൽ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നർത്തകിമാരുടെ അരങ്ങേറ്റത്തിനായി സ്റ്റേജ് മാഫിയയുടെ കാരുണ്യത്തിന് ഇനി കാത്തു നിൽക്കേണ്ട , തെക്കേ നടയിലെ ഗരുവായൂരപ്പൻ ആഡിറ്റോറിയായതിൽ കൂടി അരങ്ങേറ്റത്തിനായി സ്റ്റേജ് അനുവദിക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനം എടുത്തു . വെള്ളിയാഴ്ച ചേർന്ന ദേവസ്വം ഭരണ സമിതി യോഗത്തിലാണ് സ്റ്റേജ് മാഫിയയയുടെ തട്ടിപ്പിന് തടയിടാൻ തീരുമാനം എടുത്തത് .

First Paragraph  728-90

Second Paragraph (saravana bhavan

രണ്ടാഴ്ചക്കുള്ളിൽ പുതിയ സ്ഥലത്ത് അരങ്ങേറ്റം നടത്താൻ അനുവദിക്കും എന്ന് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു . സ്റ്റേജിലേക്ക് ആവശ്യമുള്ള മൈക്ക് സെറ്റ് സ്ഥാപിക്കണം ഇതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു .നർത്തകി മാർക്കുള്ള ഗ്രീൻ റൂമും തയ്യാറാക്കും ഇതെല്ലം പത്തു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മലയാളം ഡെയിലി ആണ് നർത്തകിമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആദ്യമായി പുറം ലോകത്ത് എത്തിച്ചത് . താൻ പഠിപ്പിച്ച കുട്ടികളുടെ അരങ്ങേറ്റത്തിനായി സ്റ്റേജ് അനുവദിച്ചു കിട്ടാൻ ദിവസങ്ങളോളം ഗുരുവായൂരിലേക്ക് വരേണ്ടി വന്ന ബുദ്ധിമുട്ട് ഒറ്റപ്പാലം സ്വാദേശിയായ നൃത്താധ്യാപിക ശോഭ, മലയാളം ഡെയ്‌ലിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു . തുടർന്നുള്ള അന്വേഷണത്തിലാണ് മേല്പത്തൂർ ആഡിറ്റോറിയം നിയന്ത്രിക്കുന്നത് ഗുരുവായൂർ ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥർ അടക്കമുള്ള സ്റ്റേജ് മാഫിയാണ് എന്ന് മനസിലായത് . തെക്കേ നടയിൽ പുതിയ സ്റ്റേജ് വരുന്നതോടെ പീക്ക് സമയങ്ങളിൽ മേല്പത്തൂർ ഓഡിറ്റോറിയം ഭരണ സമിതി അംഗ ങ്ങളുടെ പേരിൽ ബുക്ക് ചെയ്യുന്നതിനും അവസാനം ആകും .