Header 1 vadesheri (working)

കാസർഗോഡ് നിന്നും കോടികളുടെ നിരോധിച്ച 1000 രൂപ നോട്ടുകൾ പിടികൂടി

Above Post Pazhidam (working)

കാസർഗോഡ് : ബദിയടുക്കയിൽ നിന്നും കോടികളുടെ നിരോധിച്ച 1000 രൂപയുടെ നോട്ടുകൾ പൊലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് അഞ്ച് ചാക്കുകളിൽ ആയി സൂക്ഷിച്ച നിരോധിത നോട്ടു കൾ കണ്ടെത്തിയത്.

First Paragraph Rugmini Regency (working)

വീട്ടിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക എസ് ഐ കെപി വിനോദ് കുമാറും സംഘവും നടത്തിയ റെയ്‌ഡിലാണ് ഒരു കട്ടിലിന്റെ മുകളിൽ നിന്ന് അഞ്ച് ചാക്കുകളിലായി നോട്ടുകൾ പിടിച്ചെടുത്തത്.

പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്ഐക്ക് പുറമേ മാത്യൂ, ദിനേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)