Header 1 = sarovaram
Above Pot

അദാനി ഓഹരികൾ വീണ്ടും കൂപ്പുകുത്തി , ഒറ്റ ദിവസം 50,000 കോടിയുടെ നഷ്ടം,

മുംബൈ: ഓഹരി വിപണിയിൽ ഗൗതം അദാനി ഓഹരികൾ വീണ്ടും കൂപ്പുകുത്തി ,. അദാനിയുടെ മുഴുവൻ ഓഹരികൾക്കും ഇന്ന് നഷ്ടം നേരിട്ടു. അദാനി എന്റർപ്രൈസ് 7.06 ശതമാനമാണ് ഇടിഞ്ഞത്. ​അദാനി പോർട്സ് 5.66 ശതമാനം, അദാനി പവർ, അദാനി ട്രാൻസ്മിഷൻ , അദാനി ഗ്രീൻ എനർജി , അദാനി ടോട്ടൽ ഗ്യാസ് ,എന്നീ ക മ്പനികളുടെ ഓഹരികൾ അഞ്ച് ശതമാനം വീതവും , അദാനി വിൽമർ 4.9 ശതമാനം എന്നിങ്ങനെയാണ് ഓഹരി വില ഇടിഞ്ഞത്.

Astrologer

എൻ.ഡി.ടി.വിക്ക് 4.99 ശതമാനവും എ.സി.സിക്ക് 4.22 ശതമാനവും. അംബുജ സിമന്റിന്റെ ഓഹരി വില 2.91 ശതമാനം ഇടിഞ്ഞു.ഒറ്റ ദിവസം കൊണ്ട് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 50,170 കോടി കുറഞ്ഞു. 9.39 ലക്ഷത്തിൽ നിന്നും 8.89 ലക്ഷമായാണ് വിപണിമൂല്യം കുറഞ്ഞത്. അദാനിയുടെ പല ​ഓഹരികളും ലോവർ സർക്യൂട്ട് ഭേദിച്ചത് തിരിച്ചടിയായിട്ടുണ്ട്. നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് എൻ.എസ്.ഇയും ബി.​എസ്.ഇയും അദാനിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഓഹരികൾക്ക് തിരിച്ചടി നേരിട്ടത് .

അതെ സമയം 35,000 കോടി രൂപയുടെ മുന്ദ്ര പെട്രോ കെമിക്കൽ പദ്ധതി അദാനി ഗ്രൂപ്പ് ഉപേക്ഷിച്ചു ഹിഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് ഗുജറാത്തിലെ മുന്ദ്രയിൽ അദാനി പോർട്സ് ഭൂമിയിൽ 2021 ആരംഭിച്ച മുന്ദ്ര പെട്രോ കെമിക്കൽ പദ്ധതി ഉപേക്ഷിക്കാൻ കാരണം , കോടി കണക്കിന് രൂപയാണ് പദ്ധതിക്കായി ഇവിടെ അദാനി നിക്ഷേപിച്ചത്

Vadasheri Footer