Header 1 = sarovaram
Above Pot

നോ​മ്പു​തു​റ സ​മ​യ​മ​റി​യി​ക്കാ​ൻ ന​ഗ​ര​സ​ഭ​ സൈ​റ​ൺ, ഹർജിയുമായി കാ​സ ഹൈക്കോടതിയിൽ

കൊ​ച്ചി: നോ​മ്പു​തു​റ സ​മ​യ​മ​റി​യി​ക്കാ​ൻ ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ​ സൈ​റ​ൺ മു​ഴ​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്ത്​ ഹൈക്കോടതിയിൽ ഹർജി. ച​ങ്ങ​നാ​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ സൈ​റ​ൺ വൈ​കു​ന്നേ​രം ആ​റ​ര​ക്ക്​ മു​ഴ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ആ​ൻ​ഡ് അ​ല​യ​ൻ​സ് ഫോ​ർ സോ​ഷ്യ​ൽ ആ​ക്​​ഷ​ൻ (കാ​സ) എ​ന്ന സം​ഘ​ട​ന​യാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Astrologer

റ​മ​ദാ​ൻ നോ​മ്പു​കാ​ലം തു​ട​ങ്ങി​യ​തി​നാ​ൽ മാ​ർ​ച്ച് 23 മു​ത​ൽ ഏ​പ്രി​ൽ 21 വ​രെ നോ​മ്പു​തു​റ​യു​ടെ സ​മ​യം അ​റി​യി​ക്കാ​ൻ എ​ന്നും വൈ​കീ​ട്ട്​ സൈ​റ​ൺ മു​ഴ​ക്കാ​ൻ നി​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​നാ​ശ്ശേ​രി പു​ത്തൂ​ർ പ​ള്ളി മു​സ്​​ലിം ജ​മാ​അ​ത്ത് അ​ധി​കൃ​ത​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ടി​ജ​ന്‍റ​്​ ജീ​വ​ന​ക്കാ​ര​നെ ഇ​തി​നാ​യി നി​യോ​ഗി​ക്കു​ക​യും സൈ​റ​ൺ ഉ​റ​പ്പാ​ക്കാ​ൻ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റോ​ട്​ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്

Vadasheri Footer