Header 1 vadesheri (working)

ഗുരുവായൂരിൽ ഒരു കോടി രൂപ ചെലവിൽ ജിംനേഷ്യം : മന്ത്രി വി അബ്ദുറഹിമാൻ.

Above Post Pazhidam (working)

ഗുരുവായൂർ : ഒരു കോടി രൂപ ചെലവിൽ ഗുരുവായൂരിൽ രണ്ടായിരം ചതുരശ്ര അടി വിസ്തീർണമുള്ള ജിംനേഷ്യം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. എൻ കെ അക്ബർ എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഗുരുവായൂർ നഗരസഭയുടെ തൈക്കാട് ഭഗത്സിങ്ങ് ഗ്രൗണ്ട് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക രംഗത്ത് ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

First Paragraph Rugmini Regency (working)

കായിക മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ സർക്കാർ ദ്രുതഗതിയിൽ നടത്തി വരികയാണ്. അടിസ്ഥാനപരമായി കായിക രംഗത്ത് മാറ്റങ്ങൾ വരുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കേരളത്തിൽ കളിക്കളമില്ലാത്ത 465 പഞ്ചായത്തുകളിൽ 112 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഈ പദ്ധതികൾ നടപ്പിലാകുന്നതോടെ ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം ഉണ്ടാകും. അടുത്ത അധ്യയന വർഷത്തിൽ പ്രൈമറിതലം മുതൽ കായികം ഒരു വിഷയമായി പഠിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം മനോജ്, എ സായിനാഥൻ മാസ്റ്റർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ എം ഷെഫീർ, വാർഡ് കൗൺസിലർ രഹിത പ്രസാദ്, കൗൺസിലർമാർ, മുൻ നഗരസഭ അധ്യക്ഷന്മാർ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു. അസി. എക്സി. എഞ്ചിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു.

അമൃത് പദ്ധതിയിലുൾപ്പെടുത്തി 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ഭഗത് സിംഗ് ഗ്രൗണ്ട് ഒരുക്കിയത്. എട്ടാം വാർഡിൽ പഴയ പഞ്ചായത്ത് ഗ്രൗണ്ടിൽ 142 സെന്റിൽ ആധുനിക രീതിയിൽ നിർമ്മിച്ച ഭഗത് സിംഗ് ഗ്രൗണ്ട് നഗരസഭയുടെ രണ്ടാമത്തെ കായിക ഇടമാണ്. കായികപ്രേമികൾക്കും പ്രദേശവാസികൾക്കും ഒരു പോലെ ഉപകാരപ്രദമാകും വിധമാണ് ഗ്രൗണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. സെവൻസ് ഫുട്ബോൾ കോർട്ട് ക്രിക്കറ്റ് നെറ്റ്സ്, ഷട്ടിൽ കോർട്ട്, സിന്തറ്റിക്ക് ട്രാക്ക്, അമിനിറ്റി ബ്ലോക്ക്, ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ ജിംനേഷ്യം എന്നീ സൗകര്യങ്ങൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.