Above Pot

അരിക്കൊമ്പന്‍ ദൗത്യം താൽക്കാലികമായി നിര്‍ത്താന്‍ ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പന്‍ ദൗത്യം താൽക്കാലികമായി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് 29ന് ശേഷം മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഉത്തരവ്.29ന് വീണ്ടും ഹർജി പരിഗണിക്കും. അതുവരെ മയക്കുവെടി വയ്ക്കാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. അതുവരെ അരിക്കൊമ്പനെ വനം വകുപ്പിന് നിരീക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി

First Paragraph  728-90

Second Paragraph (saravana bhavan

ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു


തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയെ തുടന്നാണ്‌ ഹൈക്കോടതി ഇടപെട്ടത്ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നും . നിലവിലെ സ്ഥലത്ത് നിന്നും ആനയെ മാറ്റുമ്പോൾ മൃഗത്തിന്റെ ക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമെന്നും ഹർജിയിൽ പറയുന്നു.