കടപ്പുറത്ത് ഭക്ഷ്യ വിഷ ബാധയേറ്റ് മധ്യ വയസ്കന് ജീവഹാനി ,രണ്ടു മക്കൾ ഗുരുതരാവസ്ഥയിൽ
ചാവക്കാട്: ഹോട്ടലിൽ നിന്നും പാർസൽ ആയി വാങ്ങിയ ചിക്കൻ കഴിച്ച കടപ്പുറത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് മധ്യ വയസ്കന് മരിച്ചു. മക്കൾ രണ്ടു പേർ ചികിൽസയിൽകടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.
മക്കളായ പ്രവീൺ (22), സംഗീത (16) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഇവർക്ക് ഗുരുതരമായ നിലയിൽ നിർജലീകരണം സംഭവിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ഹോട്ടലിൽ നിന്നും പാർസൽ ആയി വാങ്ങിയ ചിക്കൻ കഴിച്ച വർക്കാണ് ഭക്ഷ്യ വിഷബാധ യേറ്റത് . ഇതിനെ തുടർന്ന് അധികൃതർ എത്തി ഹോട്ടൽ അടപ്പിച്ചു ഹോട്ടൽ സി 5 ആണ് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി താത്കാലികമായി പൂട്ടി സീൽ ചെയ്തത് .
ചൊവ്വാഴ്ച്ച രാത്രി ഇവിടെ നിന്നും ചില്ലി ചിക്കൻ വാങ്ങി കഴിച്ചിരുന്നു .. വയറിളക്കവും ഛർദിയും കണ്ടതിനെ തുടർന്ന് പ്രകാശനെയും മക്കളെയും ഇന്നലെ ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കാണിച്ച് മരുന്ന് വാങ്ങിച്ച് വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.ഇന്ന് രാവിലെ പ്രകാശന്റെ നില ഗുരുതരമായതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ രജനി ഇവരോടൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല അതിനാൽ അവർക്ക് ഭക്ഷ്യ വിഷബാധ യേറ്റില്ല പ്രവാസിയായിരുന്ന പ്രകാശൻ നാട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഷെൽട്ടർ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗവും സജീവ പ്രവർത്തകനുമായിരുന്നു പ്രകാശൻ
കടപ്പുറം പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ സെബി വർഗീസ്, ചാവക്കാട് ഭക്ഷ്യ സുരക്ഷാ ഓഫീസർ അരുൺ, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ സുപ്ര രാജൻ, എൻ കെ ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തിയത് .