അമൽ കൃഷ്ണയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി പി എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം : കോൺഗ്രസ്
ചാവക്കാട് : ഏങ്ങണ്ടിയൂരിൽ സിപിഎം പ്രവർത്തകൻ അമൽ കൃഷ്ണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത് ഉദ്ഘാടനം ചെയ്തു കുറ്റക്കരായ സി.പി.എം നേതാക്കളായ പ്രതികളെ സംരക്ഷിക്കാൻ വാടാനപ്പള്ളി പോലീസ് ശ്രമിക്കുകയാണ്.
പ്രതികൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണം. പഞ്ചായത്തിലെ സി.സി.ടി.വി ക്യാമറ ഉൾപ്പടെ പരിശോധിച്ച് നിരവധി ക്രിമിനൽ കേസുകളിലുൾപ്പടെ ഉൾപ്പെട്ട പ്രതികളുടെ ക്രൂരമായ അക്രമണത്തിന്റെ യഥാർത്ഥ സത്യം പുറത്തു കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എ ഗോപാലകൃഷ്ണൻ, സുനിൽ നെടുമാട്ടുമ്മൽ നേതാക്കളായ അഡ്വ.ഷീജ സന്ദീപ് നൗഷാദ് കൊട്ടിലിങ്ങൽ, സി.എ ബൈജ , പി.വി അജയൻ, സാലിഷ് തുഷാർ , ഒ.വി സുനിൽ , ഫാറൂക്ക് യാറത്തിങ്കൽ, പഞ്ചായത്തംഗം ബാബു ചെമ്പൻ , പി.എം മഖ്സൂദ് , രതീഷ് ഇരട്ടപ്പുഴ, എം.ജെ ഘോഷ് എന്നിവർ സംസാരിച്ചു.