Header 1 vadesheri (working)

ഗുരുവായൂർ നഗരസഭക്ക് 243.70 കോടിയുടെ ബജറ്റ്.

Above Post Pazhidam (working)

ഗുരുവായൂർ : 243,70,69144 രൂപ വരവും 239,97,62,900 ചെലവും 3,73,06,244 മിച്ചവും പ്രതീക്ഷിക്കുന്ന ഗുരുവായൂർ നഗര സഭയുടെ ബജറ്റ് ഇന്ന് വൈസ് ചെയർ മാൻ അനിഷ്‌മ മനോജ് ഇന്ന് അവതരിപ്പിച്ചു . സ്ത്രീ. വനിതാ ക്ഷേമ പദ്ധതികൾക്ക് മുന്തിയ പ്രാധാന്യം നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്. വനിതാ സംരക്ഷണവും വനിതാ സംരംഭങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഷീ കാർട്ട്, സ്ത്രീകൾക്ക് ഒത്തുചേരുന്നതിന് പെണ്ണിടം എന്ന പദ്ധതിയും ആരോഗ്യ സംരക്ഷണത്തിനായി ജിംനേഷ്യ സെന്ററും ആരംഭിക്കും. ഗുരുവായൂർ – നഗരവാസികളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിലും ഊന്നികൊണ്ടുളള ബജറ്റാണിത് .

First Paragraph Rugmini Regency (working)

കാർഷിക മേഖല, വിദ്യാഭ്യാസം,ചെറുകിട വ്യവസായം,ഭവന നിർമ്മാണം,പട്ടികജാതി വിഭാഗങ്ങളുടെ വികസനം,ദാരിദ്രനിർമ്മാർജനം,കലാ കായികസാംസ്കാരികം, നഗര ശുചീകരണം,നഗരസൗന്ദര്യവൽകരണം,ജലം – മണ്ണ് – പരിസ്ഥിതി സംരക്ഷണം,മാലിന്യ നിർമ്മാർജനം, വനിത ശിശുക്ഷേമം തുടങ്ങിയ മേഖലകളുടെ പുരോഗതി ലക്ഷ്യം വെയ്ക്കുന്നതാണ് ബജറ്റ്.
നഗരത്തിൽ സമ്പൂർണ്ണ കുടിവെള്ള വിതരണം യാഥാർത്ഥ്യമാക്കും.
ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകി ലോകത്തിന് മാതൃകയായ ഖര മാലിന്യ സംസ്ക്കരണം നടപ്പിലാക്കും.

Second Paragraph  Amabdi Hadicrafts (working)


2023 -2024 വർഷത്തെ ബഡ്ജറ്റ് ജെറിയാട്ടിക് ബഡ്ജറ്റ് എന്ന നിലയിൽ പ്രത്യേകം ഇടം നൽകിയിട്ടുണ്ട്. ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും വയോജന ക്ഷേമ പരിപാടികൾ നടപ്പിലാക്കാനും മുൻതൂക്കം നൽകി.
ഗുരുവായൂരിനെ നവനഗരമായി മാറ്റിയെടുക്കുന്നതിനും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും,അരിക്വല്‍കരിക്കപ്പെട്ടവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തി സാമൂഹ്യ മുന്നേറ്റം സാധ്യമാക്കുന്ന നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നു.

പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന നിര്‍ദേശങ്ങളടങ്ങിയ ബഡ്ജറ്റാണ് കൂടുതല്‍ ആഭ്യന്തര-വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക.അതുവഴി പ്രദേശ നിവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയും ജീവനോപാധികളും നൽകുന്നതിനും ബജറ്റ് ലക്‌ഷ്യം വെക്കുന്നു .ചെയർ മാൻ എം കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു