Above Pot

പാലയൂർ മഹാ തീർത്ഥാടനം, ഒരുക്കങ്ങൾ പൂർത്തിയായി.

ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിലെ പാലയൂര്‍ തീര്‍ത്ഥാടനം 26-ന് നടത്തുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. ആന്റോ രായപ്പന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 26-ന് രണ്ട് ഘട്ടമായാണ് പദയാത്രകള്‍ തീര്‍ത്ഥകേന്ദ്രത്തിലെത്തുക. ആദ്യഘട്ടത്തില്‍ ലൂര്‍ദ് കത്തീഡ്രലില്‍ നിന്നുള്ള മുഖ്യപദയാത്രയും മേഖല പദയാത്രകളും രാവിലെ 11-ന് തീര്‍ത്ഥകേന്ദ്രത്തിലെത്തും.

First Paragraph  728-90

Second Paragraph (saravana bhavan

രണ്ടാംഘട്ടം ഉച്ചക്ക് ശേഷം പാവറട്ടിയില്‍നിന്ന് ആരംഭിക്കും. യുവാക്കള്‍ അണിനിരക്കുന്ന ഈ പദയാത്ര വൈകീട്ട് നാലിന് പാലയൂരിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ കുരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും. ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ് തുങ്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. തീര്‍ത്ഥാടനദിനത്തില്‍ മുപ്പതിനായിരം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.

രാവിലെ 6.30 മുതല്‍ തുടര്‍ച്ചയായി തീര്‍ഥകേന്ദ്രത്തില്‍ കൂര്‍ബാന ഉണ്ടായിരിക്കും. തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച മുതല്‍ തുടക്കമായി. തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ കണ്‍വെന്‍ഷന്‍ ഉൽഘാടനം ചെയ്തു.ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന പോട്ട ഡിവൈന്‍ മിനിസ്ട്രിയാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. 19 വരെ നടക്കുന്ന കണ്‍വെന്‍ഷന്റെ സമയം വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയാണ്. ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഫാ. പ്രിന്റോ കുളങ്ങര, ഭാരവാഹികളായ തോമസ് വാകയില്‍, ബിജു മുട്ടത്ത്, പി.ഐ. ലാസര്‍, തോമസ് ചിറമ്മല്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു