Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ആംബുലൻസ്

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിലേക്ക് പുതിയ ഒരു ആംബുലൻസ് വാഹനം കൂടിയെത്തി. . എറണാകുളം പി എസ് എൻ ട്രസ്റ്റാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ് സമർപ്പിച്ചത്. ഇന്നു വൈകുന്നേരം ക്ഷേത്രനടയിൽ വെച്ച് നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ പി.എസ്.എൻ ട്രസ്റ്റ് ചെയർമാൻ പി.കെ. അനന്തനാരായണനിൽ നിന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി.

Ambiswami restaurant

ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്‌, വി.ജി. രവീന്ദ്രൻ തുടങ്ങിയവരും ദേവസ്വം ഉദ്യോഗസ്ഥരും ദേവസ്വം ആശുപത്രി ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി. ടാറ്റാ വിങ്ങറിൻ്റെ ആംബുലൻസാണ്. 20 ലക്ഷം രൂപ വില വരും. ടാറ്റാ ഹിറ്റാച്ചി, ഐഷർ വാഹനങ്ങളുടെ കേരളം ,കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡീലറാണ് പി എസ് എൻ ഗ്രൂപ്പ്.

Second Paragraph  Rugmini (working)