Above Pot

സിനിമ തിയ്യറ്റർ ഇല്ലാത്ത നഗരസഭ എന്ന ദുഷ് കീർത്തി മാറ്റാൻ ചാവക്കാട് നഗരസഭ

ചാവക്കാട് : സിനിമ തിയ്യറ്റർ ഇല്ലാത്ത ഏക നഗര സഭ എന്ന ദുഷ്കീർത്തി മാറ്റാൻ ഒടുവിൽ നഗരസഭ അധികൃതർ തന്നെ തീരുമാനിച്ചു . മൾട്ടി പ്ലക്സ് നിർമ്മിക്കാൻ ഇന്ന് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ പണം വകയിരുത്തി ടൗൺഹാളിനും മൾട്ടിപ്ലക്സ് തിയേറ്ററിനുമായി ബജറ്റിൽ അഞ്ചു കോടി രൂപയാണ് വക യിരുത്തിയിട്ടുള്ളത് . ഒരു കാലത്ത് , മുംതാസ് , സെർലീന ദർശന എന്നീ മൂന്ന് തിയറ്ററുകൾ നഗര ത്തിൽ ഉണ്ടായിരുന്നു .നാലര പതീറ്റാണ്ടുകൾക്ക് മുൻപ് തിരുവത്ര കോട്ട പ്പുറത്ത് പ്രിയ ടാകീസ് പ്രവർത്തിച്ചിരുന്നു , ചാവക്കാട് എം ആർ ആർ എം സ്‌കൂളിലെ ചരിത്ര അധ്യാപകനും ഗുരുവായൂർ ക്ഷേത്രത്തിലെ ഓതിക്കനുമായിരുന്ന പരേതനായ നാരായണൻ നമ്പൂതിരിയാണ് ടാകീസ് നടത്തിയിരുന്നത് .

First Paragraph  728-90

Second Paragraph (saravana bhavan

102,50,62,678 രൂപ വരവും 100,03,68,150 രൂപ ചെലവും , 2,46,94,528 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചത് തിരുവത്ര മുട്ടിലിൽ ഭൂരഹിതർക്ക് ഫ്ലാറ്റ് നിർമിക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി . മണത്തല പ്രസക്തി വായന ശാലയോട് ചേർന്ന് സജ്ജമാക്കിയ പകൽ വീടിൽ കെയർടേക്കറുടെ സേവനം ലഭ്യമാക്കാനായി രണ്ടു ലക്ഷം രൂപയും , വയോമിത്രം പദ്ധതിയുടെ തുടർ നടത്തിപ്പിനായി എട്ടു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് .

24 മണിക്കൂറും പ്രവർത്തിക്കുന്ന വെറ്റിനറി ഹോസ്പിറ്റലിന് വേണ്ടി നിലവിലെ വെറ്റിനറി ആശുപത്രിയോട് ചേർന്ന് 35 ലക്ഷം ചിലവഴിച്ചു ആധുനിക രീതിയിൽ ഉള്ള കെട്ടിടം പണിയും . ബ്ലാങ്ങാട് ബീച്ചിലെ നഗര സഭ ക്രിമിറ്റോറിയത്തിൽ പുതിയ ഒരു യൂണിറ്റ് കൂടി സ്ഥാപിക്കാൻ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട് ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു . ബജറ്റ് ചർച്ച 16 ന് നടക്കും