ഗുരുവായൂർ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞു , ജനം ചിതറിയോടി
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പിനിടെ കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞത് പരിഭ്രാന്തി പരത്തി , എഴുന്നള്ളിപ്പ് ക്ഷേത്ര കുളത്തിന്റെ കിഴക്കേ ഭാഗത്ത് എത്തിയപ്പോഴാണ് ദാമോദർ ദാസ് തന്റെ പരാക്രമം പുറത്തെടുത്തത് , ജയശ്രി ലോഡ്ജിന് മുന്നിൽ നിന്ന് തന്ത്രി മഠത്തിന്റെ ഗേറ്റ് വരെയാണ് കൊമ്പൻ കുതിച്ചത് നടയും പിൻ കാലും പൂട്ടിയതിനാൽ കൂടുതൽ ദൂരത്തേക്ക് ഓടാൻ കഴിഞ്ഞില്ല ഉടൻ തന്നെ പാപ്പാന്മാർ വരുതിയിലാക്കി
നടയും പിന്നും പൂട്ടിയതിനാൽ കൂടുതൽ ദൂരത്തേക്ക് ഓടാൻ കൊമ്പന് കഴിഞ്ഞില്ല ഉടൻ തന്നെ പാപ്പാന്മാർ ആനയെ വരുതിയിലാക്കി വരുതിയിലാക്കി . ആനയുടെ കുതിപ്പ് കണ്ട് ജനം ചിതറി ഓടി ഭഗവാനെ സ്വീകരിക്കാൻ വെച്ച നിറപറ അടക്കം തട്ടി മറിച്ചിട്ടാണ് ജനം ഓടിയത് പലർക്കും നിസാര പരിക്കേറ്റു . ചട്ടക്കാരൻ രാധാകൃഷ്ണനെ ആക്രമിക്കാനാണ് ആന ശ്രമിച്ചതത്രെ , മറ്റു പാപ്പാന്മാരുടെ അവസരോചിതമായ ഇടപെടലിൽ പാപ്പാൻ രക്ഷപ്പെടുകയായിരുന്നു .
കഴിഞ്ഞ ഡിസംബർ രണ്ടിനും കൊമ്പൻ ദാമോദർ ദാസ് ഇടഞ്ഞിരുന്നു . ദശമി ദിവസം രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ വെച്ചാണ് ആന ഇടഞ്ഞത് . പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ ഒഴിഞ്ഞു മാറി .
ഉടൻതന്നെ പടിഞ്ഞറെ ഗോപുര വാതിൽ അടച്ചു ഭക്തരെ നിയന്ത്രിച്ചു . രണ്ടാം പാപ്പാൻ വി സി മണികണ്ഠൻ ആനപ്പുറത്ത് ഇരിക്കുമ്പോഴാണ് ആന ഇടഞ്ഞത് . , ഇടഞ്ഞ കൊമ്പൻ മഴ വെള്ളം ഒഴുകി പോകാൻ സ്ഥാപിച്ച പ്ലാസ്റ്റിക്ക് പൈപ്പ് തകർത്ത് വലിച്ചെറിഞ്ഞു . അപ്പോഴേക്കും . കെ വി സജിയുടെ നേതൃത്വത്തിൽ മറ്റു ആനകളുടെ പാപ്പാന്മാർ എത്തി കാച്ചർ ബെൽറ്റ് ഇട്ട് ആനയെ വരുതിയിലാക്കിയത് ,ആ തിന് മുൻപും ആന ഇടഞ്ഞു പാപ്പാനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു ..
നിരന്തരം ഇടഞ്ഞു ചട്ടക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന കൊമ്പനെ ഇത്രയും തിരക്കുള്ള സ്ഥലത്ത് എഴുന്നള്ളിക്കാൻ തീരുമാനിച്ച ദേവസ്വം അധികൃതരുടെ നിലപാടിനെതിരെ വ്യാപക വിമർശന മാണ് ഉയരുന്നത് ,നിരവധി ആനകൾ സ്വന്തമായുള്ള ഗുരുവായൂരപ്പന്റെ ആറാട്ട് എഴുന്നളിപ്പിന് പ്രശ്നക്കാരൻ ആയ ആനയെ തന്നെ എഴുന്നള്ളിച്ച ത് ജനങ്ങളുടെ ജീവന് ഒരു വിലയും ദേവസ്വം അധികൃതർ കൽപിക്കുന്നില്ല എന്നതിന്റെ തെളിവാണ് എന്നാണ് ആക്ഷേപം