Header 1 vadesheri (working)

ഉത്സവ ബലി ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തർക്ക് അത്താഴ പട്ടിണി

Above Post Pazhidam (working)

ഗുരുവായൂർ , ഗുരുവായുർ ക്ഷേത്രത്തിൽ ഉത്സവ ബലി ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തരെ ദേവസ്വം രാത്രി പട്ടിണിക്കിട്ടതായി ആക്ഷേപം , ഉത്സവബ ലി ദിവസം ഗുരുവായൂരിൽ പക്ഷി മൃഗാദികൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം , അതിനാൽ ആണ് പക്ഷി മൃഗാദികൾക്ക് ആയി ഭക്ഷണം മാറ്റി വെക്കുന്നതും ദേശ പകർച്ച യും കൊടുക്കുന്നത് ,

First Paragraph Rugmini Regency (working)

എന്നാൽ ഭഗവാനെ ദർശിക്കാൻ രാത്രി എത്തിയ ഭക്തർക്ക് പട്ടി ണി കിടക്കേണ്ടി വന്നു . ക്ഷേത്ര കുളത്തിനു വടക്കുള്ള താല്ക്കാലിക പന്തലിൽ ആണ് ഉത്സവ കാലങ്ങളിൽ അത്താഴ ഭക്ഷണം കൊടുക്കാറ് , ഇന്ന് താൽക്കാലിക പന്തലിലെ ഭക്ഷണ വിതരണത്തിന് ദേവസ്വം അവധി നൽകി , ഇതോടെ ക്ഷേത്രത്തിൽ നിന്നും അത്താഴം കഴിക്കാം എന്ന് കരുതി രാത്രി എത്തിയ ഭക്തർ പട്ടിണി കിടക്കേണ്ടി വന്നു

Second Paragraph  Amabdi Hadicrafts (working)

അതെ സമയം മുൻ കാലങ്ങളിൽ ദേവസ്വം ഉദ്യോഗസ്ഥർക്കാണ് ഉത്സവ കാലത്ത് മേൽനോട്ട ചുമതല നൽകിയിരുന്നത്. ഈ വർഷം സർക്കാരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ഉദ്യോഗസ്ഥർക്കാണ് മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്.ആദ്യമായാണ് ഇവരിൽ പലരും ഗുരുവായൂർ ഉത്സവം തന്നെ കാണുന്നത് ഇവർക്ക് മുൻ വർഷത്തെ കാര്യങ്ങൾ മറ്റു പലരും പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്.ആയതുമൂലം ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരും ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുമായി ശീതസമരത്തിലുമാണ് . ഇതാണ് മൂന്ന് കോടി രൂപയോളം ഭഗവാന്റെ പണം എടുത്ത് നടത്തുന്ന പ്രസാദ ഊട്ടിൽ നിരന്തരം ഉണ്ടായ തകരാറുകൾക്ക് കാരണം എന്നാണ് ദേവസ്വത്തിലെ ഒരു വിഭാഗം ജീവനക്കാർ ചൂണ്ടി കാണിക്കുന്നത്

ഇതിനിടെ ക്ഷേത്രത്തിൽ പ്രസാദകഞ്ഞി കുടിക്കാൻ കുട്ടികളുമായെത്തിയ ഭക്തരെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽപ്പിച്ച് ഇറക്കിവിട്ട സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാത്തതിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും ഭക്തർക്ക് പ്രസാദകഞ്ഞി വിതരണം നടത്തുന്ന സ്ഥലത്ത് തന്നെ ഈ ഉദ്യോഗസ്ഥ ജോലിയിൽ തുടരുന്നത് ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ആരോപിച്ചു