Header 1 vadesheri (working)

ഗ്രാമ പ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ ശനിയാഴ്ച ജനപഥത്തിലേക്ക്

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ശനിയാഴ്ച രാത്രി നടക്കും അതിനു മുന്നോടിയായായി . ദീപാരാധനക്ക് ശേഷം തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ ജനപഥത്തിലേക്ക് ഇറങ്ങും പുറത്തിറങ്ങും. കൊടിമര തറക്ക് സമീപം ഉള്ള ദീപാരാധനയ്ക്ക് ശേഷമാണ് ഭഗവാൻ പുറത്തേക്ക് ഇറങ്ങുക ശനിയും , ഞായറും , കൊടിമരത്തറക്ക് സമീപമാണ് ഭഗവാന് ദീപാരാധന. , ഈ രണ്ടുദിവസങ്ങളിലും ക്ഷേത്രത്തില്‍ ശാന്തിയേറ്റ കീഴ്ശാന്തിമാരാണ് ദീപാരാധന നടത്തുക എന്നതും ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രത്യേകതയാണ്.

First Paragraph Rugmini Regency (working)

ദീപാരാധനക്ക് ശേഷം പുറത്തേക്കെഴുന്നെള്ളുന്ന ഭഗവാന്റെ തങ്കതിടമ്പ്, സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളിയ്ക്കുക. കേരളത്തിലെ വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യവും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്‍മാരുടെ വേഷവും ഗ്രാമപ്രദക്ഷിണത്തിന് അകമ്പടിയാകും.ആലവട്ടം , തഴ , സൂര്യ മറ എന്നീ അലങ്കാരങ്ങളോടെയാണ് ഭഗവൻ ഗ്രാമപ്രദിക്ഷണത്തിനായി പുറത്തിങ്ങുക ഗ്രാമപ്രദക്ഷിണത്തിന് ശേഷമാണ് ഭഗവാന്‍ പള്ളിവേട്ടക്കിറങ്ങുന്നത്. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം.

Second Paragraph  Amabdi Hadicrafts (working)

പള്ളിവേട്ടകഴിഞ്ഞ് നമസ്‌ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ കട്ടിലിലാണ് ഭഗവാന്റെ പള്ളിയുറക്കം. പള്ളിയുറക്കത്തിന്റെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ ക്ഷേത്രത്തിനകത്ത് രാത്രി, നാഴികമണി പോലും ശബ്ദിക്കില്ല . വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് ക്ഷേത്രത്തില്‍ രാത്രി നാഴികമണി അടിക്കാതിരിക്കുന്നതും. ഞായറാഴ്ച രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക. അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തും. അതുകൊണ്ട് ഞായറാഴ്ച രാവിലെ ഉദ്ദേശം 7-മണിക്ക് ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കുകയുള്ളു.

വൈകീട്ട് ദീപാരാധനക്ക് ശേഷം വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിരിയിലെ കലാകാരന്‍മാരുടെ അകമ്പടിയോടുംകൂടി രാജകീയ പ്രൗഢിയോടെ ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തുന്ന ഭഗവാന്റെ തങ്കതിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷമാണ് രുദ്രതീര്‍ത്തത്തില്‍ ആറാടുക. തുടര്‍ന്ന് ഭഗവാന്റെ ആറാട്ടിന് ശേഷം ഭക്തര്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആത്മസായൂജ്യം നേടും. പിന്നീട് ക്ഷേത്രത്തിനകത്ത് പിടിയാന പുറമേറിയഭഗവാന്‍, 11-പ്രദക്ഷിണം ഓടി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ സ്വര്‍ണ്ണകൊടിമരത്തില്‍ കയറ്റിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും.