Above Pot

ദൃശ്യവിരുന്നായി ഗുരുവായൂരിൽ “രാധാമാധവം’

ഗുരുവായൂർ : ആസ്വാദകർക്ക് ദൃശ്യവിരുന്നായി രാധാമാധവം നൃത്താവിഷ്ക്കാരം. .പ്രശസ്ത മോഹിനിയാട്ടം കലാകാരി പല്ലവി കൃഷ്ണനും സംഘവും അവതരിപ്പിച്ച കലാരൂപമാണ് ഗുരുവായൂർ ഉൽസവ വേദിയെ ആനന്ദത്തിലാക്കി

First Paragraph  728-90
Second Paragraph (saravana bhavan

മോഹിനിയാട്ടവും കഥകളിയും ഇടകലർത്തി രംഗസംവിധാനം ചെയ്ത നൃത്തപരിപാടിയായിരുന്നു ഇത് .ജീവാത്മാവായ രാധയുടെയും പരമാത്മാവായ കൃഷ്ണന്റെയും പ്രണയവും വിരഹവും മാത്രമല്ല ഭക്തിയുടെ പാരമ്യത്താൽ ജീവാത്മാവായ രാധയുടെ പരമാത്മാവിലേക്കുള്ള ലയനവുംകൂടി നൃത്താവിഷ്ക്കാരത്തിൽ ദൃശ്യമായി. സദനം ബാലകൃഷ്ണൻ രചിച്ച ഈ ഭക്തികാവ്യത്തിന് പാലക്കാട് സൂര്യനാരായണനും കലാമണ്ഡലംജയപ്രകാശും സംയുക്തമായിട്ടാണ് രാഗമാലികയിലും താളമാലികയിലും സംഗീതം നിർവ്വഹിച്ചത്.


ഗുരു സദനം ബാലകൃഷ്ണനും പല്ലവികൃഷ്ണനും ചേർന്ന് ചിട്ടപ്പെടുത്തിയതാണ് ഈ നൃത്താവിഷ്‌ക്കാരം. പല്ലവികൃഷ്ണന് പുറമെ കലാമണ്ഡലം ഷീന സുനിൽ , കലാമണ്ഡലം ജയശ്രീ ഹരികൃഷ്ണൻ എന്നിവരോടൊപ്പം കഥകളി കലാകാരന്മാരായ കലാമണ്ഡലം തുളസി , കലാമണ്ഡലം ശബരീനാഥ് , കലാമണ്ഡലം വിശാഖ് എന്നിവരും രംഗവേദിയിയിലെത്തി. വായ്പാട്ടിൽ സദനം ജ്യോതിഷ് ബാബു , മൃദംഗത്തിലും മദ്ദളത്തിലും കലാമണ്ഡലം ഹരികൃഷ്ണൻ ചെണ്ട, ഇടക്ക എന്നിവയിൽ കലാമണ്ഡലം അരുൺദാസ് , എന്നിവരോടൊപ്പം പുല്ലാംകുഴലിൽ മുരളീ നാരായണനും , അരങ്ങിൽ ഒത്തുചേർന്നു.