Header 1 vadesheri (working)

സർക്കാരിനെതിരെയും , സി പി എമ്മിനെതിരെയും ജനങ്ങൾ പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് : സോയ ജോസഫ്

Above Post Pazhidam (working)

ഗുരുവായൂർ : സിപിഎം പാർട്ടി പ്രതിരോധത്തിൽ നിൽക്കുമ്പോൾ പേരിനെ അന്വർത്ഥമാക്കുന്ന പ്രതിരോധ ജാഥയാണ് സിപിഎം നടത്തുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെതിരെയും, സിപിഎം പാർട്ടിക്കെതിരെയും കേരളത്തിലെ പൊതുജനങ്ങൾ പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തിലേതെന്നും സോയ ജോസഫ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സോയ ജോസഫ്.

First Paragraph Rugmini Regency (working)

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.ഐ ലാസർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ വി കെ സുജിത്ത്, മൊയ്‌ദീൻഷാ പള്ളത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ അരവിന്ദൻ പല്ലത്ത്‌, ശശി വാറണാട്ട് എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)