Above Pot

പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ, പരീക്ഷണം വിജയം

ന്യൂഡൽഹി: പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപർ സോണിക് ക്രൂയിസ് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന നടത്തിയ പരീക്ഷണം വിജയം. അറബിക്കടലിൽ വെച്ചുള്ള പരീക്ഷണത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘സീക്കറും ബൂസ്റ്ററും’ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

First Paragraph  728-90

Second Paragraph (saravana bhavan

പ്രതിരോധ രംഗത്ത് ആത്മനിർഭർ ഭാരതിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണിത് -മുതിർന്ന സൈനികോദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സൈനിക സംരംഭമാണ് ബ്രഹ്മോസ്. ഭൂമിയിൽ നിന്നും വിമാനങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലുകളാണ് ബ്രഹ്മോസ്. ശബ്ദത്തേക്കാൾ 2.8 ഇരട്ടി വേഗതയിലാണ് മിസൈൽ സഞ്ചരിക്കുക