Above Pot

മഞ്ജുളാൽ വരെ ഇഷ്ടിക വിരിക്കൽ പൂർത്തിയായി , തെരുവ് കച്ചവടം അനുവദിക്കില്ല : ദേവസ്വം ചെയർമാൻ

ഗുരുവായൂർ: ഗുരുവായൂർകിഴക്കേ നടയിൽ മഞ്ചുളാ ൽ വരേയുള്ള റോഡിൽ ഒരു കാരണ വശാലും തെരുവ് കച്ചവടം അനുവദിക്കില്ല എന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു . റോഡിൽ ഇഷ്ടിക വിരിച്ചതോടെ മഞ്ജുളാൽ പരിസരത്തു നിന്നാൽ പോലും ക്ഷേത്രത്തിനകത്തേക്ക് ദർശനം ലഭിക്കുന്ന സ്ഥിതി ആയിട്ടുണ്ട് , മഞ്ജുളാൽ വരെ നടപ്പന്തൽ നിർമിക്കുന്നത് ദേവസ്വത്തിന്റെ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .

First Paragraph  728-90

Second Paragraph (saravana bhavan

മഞ്ജുളാൽ റോഡ് വഴിയോര കച്ചവടക്കാരുടെ നിയന്ത്രണത്തിൽ ആയിരുന്നു , യൂണിയന് പണം നൽകിയാൽ ആർക്കും എന്ത് കച്ചവടവും ചെയ്യാൻ അനുമതി ലഭിക്കുമായിരുന്നു . ഇത് വഴി യൂണിയൻ നേതാവിന്റെ പോക്കറ്റിലേക്ക് വൻ തുകയാണ് ഒഴിയെത്തിയിരുന്നതത്രെ .നേരത്തെ നട പന്തലിലെ തട്ട് കടകൾ ദേവസ്വം നീക്കം ചെയ്തിരുന്നു . ദേവസ്വം സ്ഥലം മേൽ വാടകക്ക് നൽകി പ്രതി ദിനം 1,500 രൂപ വരെ സമ്പാദിച്ചവരും ഉണ്ടായിരുന്നു . തട്ട് കട എടുപ്പിച്ചതോടെ നിരവധി സമരങ്ങൾ നടത്തി ദേവസ്വത്തിനെ സമ്മർദ്ദത്തിൽ ആക്കാൻ ശ്രമിച്ചെങ്കിലും ചെയർ മാൻ ധീരമായ നിലപാട് എടുത്തതോടെ യൂണിയൻ സമര പരമ്പരയിൽ നിന്നും പിൻമാറി