ഗുരുവായൂർ ഉത്സവം , പ്രസാദ് ഊട്ടിന് മാത്രമായി 2.31 കോടി രൂപയുടെ എസ്റ്റിമേറ്റ്
ഗുരുവായൂർ: വ്യഴാഴ്ച രാത്രി കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഗുരുവായൂർ ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തി യാ യതായി ദേവസ്വം ചെയർമാൻ ഡോ :വി കെ വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഉത്സവ ചിലവിലേക്കായി ,3,22,03,300 രൂപയുടെ എസ്റ്റിമേറ്റ്ആണ് തയ്യാറാക്കിയിട്ടുള്ളത് .
പ്രസാദ ഊട്ടിനായി മാത്രമായി 2,31,51,573 രൂപയാണ് വകയിരുത്തിയിട്ടുള്ളത് . മറ്റ് എല്ലാ ചെലവുകൾക്കും കൂടി 90,51,727 രൂപയും വകയിരുത്തി . പ്രസാദ ഊട്ട് തയ്യാറാക്കാൻ 100 ദേഹണ്ഡ സഹായികളും , കഷ്ണം മുറുക്കാൻ 40 പേരും ഉണ്ടാകും ഇവർക്കെല്ലാം ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുശാസിക്കുന്ന ഹെൽത്ത് കാർഡ് ഉണ്ടാകും
ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ കിഴെക്കെ നടയിലും പടിഞ്ഞറെ നടയിലും എൽ ഇ ഡി സ്ക്രീനുകളിൽ ഭക്തർക്ക് കാണാനുള്ള അവസരം ഉണ്ടാകും . ഇതോടെ എഴുന്നള്ളിപ്പുകളും , തായമ്പക അടക്കമുള്ള മേളങ്ങളും ക്ഷേത്രത്തിന് പുറത്ത് നിന്ന് ഭക്തര്ക്ക് ആസ്വദിക്കാൻ കഴിയും .
മൂന്ന് വേദികളിൽ ആയാണ് കലാ പരിപാടികൾ നടത്തുന്നത് , തെക്കേ ക്ഷേത്ര കുളത്തിനു കിഴക്കുള്ള നടപന്തലിലെ വൃന്ദാവനം വേദിയിൽ നൂറ്റി അമ്പതോളം തിരുവാതിര കളി അരങ്ങേറും ,രാവിലെ 8 മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് തിരുവാതിര കളി നടക്കുക .
മേൽപ്പത്തൂർ ആഡിറ്റോറിയത്തിന് തെക്ക് ഭാഗത്തുള്ള വൈഷ്ണവം വേദിയിൽ വിവിധ ദിവസങ്ങളിൽ ആയി മണിപ്പൂരി നൃത്തം ,ഒഡീസി നൃത്തം ,കൂടിയാട്ടം , ശിവമണിയുടെ സംഗീത ഫ്യൂഷൻ ,, കളരി പയറ്റ് , മോഹിനിയാട്ടം , നാദ ലയ സംഗമം , കഥകളി -മോഹിനിയാട്ടം നൃത്താവിഷ്കാരം ,കഥകളി ,കൃഷ്ണനാട്ടം ,പടയണി , സത്രിയ നൃത്തം , ഹിന്ദുസ്ഥാനി കച്ചേരി ,എന്നിവയും കെ എസ് ചിത്രയുടെ ഭക്തി ഗാനമേളയും അരങ്ങേറും , മേല്പത്തൂർ ആഡിറ്റോറിയത്തിൽ കഥകളിയോടെയാണ് കലാപരിപാടികൾ ആരംഭിക്കുക .
ആനക്കോട്ട ക്ക് സമീപം ഉള്ള ഫ്ലാറ്റിൽ നൂറിലധികം വരുന്ന വയോജനങ്ങൾക്ക് താമസിപ്പിക്കാൻ സൗകര്യം ചെയ്യും , തങ്ങളുടെ സ്വത്തുക്കൾ ഗുരുവായൂരപ്പന് എഴുതി വെച്ചിട്ടുള്ള ഭക്തർക്കാണ് ഇവിടെ മുൻഗണന നൽകുക ഇവർക്ക് ചികിത്സയും ഭക്ഷണം അടക്കം എല്ലാം ദേവസ്വം നൽകും .58 ലക്ഷം രൂപയാണ് പ്രതി വര്ഷം ദേവസ്വത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്
വാർത്ത സമ്മേളനത്തിൽ ഭരണ സമിതി അംഗങ്ങൾ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സംബന്ധിച്ചു