Header 1 vadesheri (working)

ഗുരുവായൂർ ഉത്സവം , ഭഗവാന് ബ്രഹ്മ കലശാഭിഷേകം നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബിംബചൈതന്യവര്‍ധനവിനായിട്ടുളള കലശചടങ്ങുകളില്‍ സവിശേഷമായ ബ്രഹ്മകലശാഭിഷേകം നടത്തി. രാവിലെ 7.30 ന് മുമ്പായി പന്തീരടിപൂജയടക്കമുളള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂത്തമ്പലത്തില്‍ തയ്യാറാക്കിയ ആയിരം സഹസ്രകലശങ്ങള്‍ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തിക്കാര്‍ ശ്രീലകത്ത് എത്തിച്ചു.

First Paragraph Rugmini Regency (working)

ഈ ആയിരം കുംഭങ്ങളിലെയും സഹസ്രകലശം ഭഗവാന് അഭിഷേകം ചെയ്തശേഷം 11.15ഓടെ കൂത്തമ്പലത്തില്‍ നിന്ന് മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം, തവില്‍ നാദസ്വരം, പാണി അടക്കമുള്ള വിശേഷവാദ്യങ്ങളുടെ അകമ്പടിയില്‍ മേല്‍ശാന്തി കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി ڇബ്രഹ്മകലശംڈ ശ്രീലകത്തേയ്ക്ക് എഴുന്നളളിച്ചു.

Second Paragraph  Amabdi Hadicrafts (working)

ശാന്തിയേറ്റ കീഴ്ശാന്തിമാരായ കൊടയ്ക്കാട് കേശവന്‍ നമ്പൂതിരി, ചെറുതയൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരും എഴുന്നള്ളിപ്പിനൊപ്പമുണ്ടായിരുന്നു. 11.40ഓടെ മുഖ്യതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി, തന്ത്രിമാരായ ഹരി നമ്പൂതിരി, സതീശന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂരപ്പന്‍റെ മൂലവിഗ്രഹത്തില്‍ ചൈതന്യപൂരിതമായ ബ്രഹ്മകലശം അഭിഷേകം ചെയ്തു.

ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ. ആര്‍. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റര്‍ കെ. പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവരും നാരായണ മന്ത്ര വുമായി തിങ്ങിനിറഞ്ഞ് ഭക്തജനങ്ങളും കലശാഭിഷേക ദര്‍ശനത്തിനായി സന്നിഹിതരായിരുന്നു.