Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരം , കരാറുകാരൻ സൂക്ഷിച്ചിരുന്നത് ദുർഗന്ധം ഉള്ള സാധനങ്ങൾ എന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാര കരാറുകാരൻ ,തുലാഭാര സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും ദുർഗന്ധം , സമീപത്തെ കടക്കാർ നഗര സഭയിൽ പരാതി നൽകിയതിനെ തുടർന്ന് നഗര സഭ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം കരാറുകാരന്റെ തൊഴിലാളികൾ സാധനങ്ങൾ എടുത്തു മാറ്റി . പടിഞ്ഞാറേ നടപന്തലിൽ ബാലുസ്വാമിയുടെ കെട്ടിടത്തിൽ ശാന്ത ബുക്ക് സ്റ്റാളിന്റെ മുകളിലെ മുറിയിലാണ് തുലാഭാരത്തിനാവശ്യമായ – വെണ്ണ, ശർക്കര പഞ്ചസാര തുടങ്ങിയ സാധനങ്ങൾ തുലാഭാര കരാറുകാരൻ മോഹനൻ സൂക്ഷിച്ചിരുന്നത് .

Astrologer

കേടുവന്ന വെണ്ണയാണ് ദുർഗന്ധം പരത്തിയിരുന്നത് .തുലാഭാര കരാർ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ 28 ന് ക്ഷേത്ര ത്തിൽ കൊണ്ട് വെച്ച സാധനങ്ങൾ ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റെ പേരിൽ ദേവസ്വം അധികൃതർ തിരിച്ചു എടുപ്പിച്ചിരുന്നു . ഇത് പടിഞ്ഞറെ നടയിലെ ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു . ഗുണ നിലവാരം ഇല്ലാത്ത സാധനങ്ങൾ ആണ് തുലാഭാരത്തിന് ഉപയോഗിക്കുന്നതെന്നും , ദേവസ്വം അധികൃതരുടെ ഒത്താശയോടെ യാണ് ഇതെല്ലം നടക്കുന്നതെന്നും പടിഞ്ഞാറേ നടയിലെ കടക്കാർ ആരോപിച്ചു .

അതെ സമയം , ഒരു ലക്ഷം രൂപയുടെ തുലാഭാരം നടന്നാൽ ഒരു രൂപ കമ്മീഷൻ ലഭിക്കുന്ന തരത്തിൽ കരാർ എടുത്ത് മോഹനന് കരാർ നല്കാൻ ഹൈക്കോടതി അനുമതി നൽകിയതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അറിയിച്ചു , കരാറുകാരൻ തട്ടിൽ പണം വാങ്ങരുതെന്നും , ജീവനക്കാർ പുറത്തേക്ക് പോകുമ്പോൾ ദേഹ പരിശോധന നടത്തി വേണം പറഞ്ഞയക്കാൻ എന്നും ഹൈക്കോടതി നിര്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു .തുലാഭാരം നടത്തുന്ന സ്ഥലത്ത് സി സി ടി വി ക്യാമറ സ്ഥാപിച്ച് നിരീക്ഷണവും ഉണ്ടാകും . ആരെങ്കിലും തുലാഭാര തട്ടിൽ പണം വെക്കുന്നുണ്ടെങ്കിൽ അത് എടുത്ത് ഭണ്ഡാരത്തിൽ നിക്ഷേപിക്കാൻ ജീവനക്കാരെ നിയമിക്കുമെന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയനും അഭിപ്രായപ്പെട്ടു

Vadasheri Footer