Header 1 vadesheri (working)

മദ്രസയിൽ പീഡനം, അദ്ധ്യാപകന് 67 വർഷം കഠിന തടവ്.

Above Post Pazhidam (working)

കുന്നംകുളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിലെ മുറിയിൽ വെച്ച് പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും. പാലക്കാട്‌ ചെർപ്പുളശേരി എളിയപ്പെറ്റ ചാണ്ടംകുഴി വീട്ടിൽ റഷീദിനെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2020 ഓഗസ്റ്റ് 25ന് ആണ് സംഭവം. മദ്രസയിലേക്ക് പരീക്ഷയുടെ സംശയം ചോദിക്കാനായി ചെന്ന കുട്ടിയെ ആണ് പീഡിപ്പിച്ചത്.

First Paragraph Rugmini Regency (working)

വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകർത്താവായി പ്രവർത്തിക്കേണ്ടവരായ അധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ,ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകൾക്കും മോശം പ്രവർത്തികൾക്കുള്ള ശക്തമായിട്ടുള്ള താക്കിയതും മുന്നറിയിപ്പുമാണ് ഈ വിധിന്യായം. കേസ്സിലെ പീഢനത്തിന് ഇരയായ ആൺകുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിന് തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Second Paragraph  Amabdi Hadicrafts (working)


പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
പാവറട്ടി പോലിസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടറായിരുന്ന കെ.ആർ രമിൻ കേസ് രജിസ്റ്റർചെയ്ത് ഇൻസ്പെക്ടർ ആയ എം. കെ രമേഷ് ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും പ്രവർത്തിച്ചിരുന്നു