മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി.
ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥക്ഷേത്രത്തിലെ മഹോത്സവം വർണ്ണാഭമായി . പുലർച്ചെ നാലിന് പള്ളിയുണർത്തലിനു ശേഷം നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ശീവേലി എന്നിവയും തുടർന്ന് കലശാഭിഷേകവും ഉച്ചപൂ ജയും നടന്നു . വൈകിട്ട് മൂന്നിന് ശ്രീ ശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു . വലിയ പുരക്കൽ ആര്യ നന്ദൻ തിടമ്പേറ്റി
പ്രാദേശിക കമ്മറ്റികൾ ആയ കോഴിക്കുളങ്ങര, ദൃശ്യ, പുഞ്ചിരി, ശ്രീബ്രഹ്മ, തൃലോക്, സനാതന, ശ്രീശിവലിംഗദാസ, സമ ന്വയ, ശ്രീഗുരുദേവ, തത്വമസി, ശ്രീ ഗുരുശക്തി, മഹേശ്വര, ശ്രീനാരായണസംഘം തുടങ്ങിയ ഉത്സവാഘോഷ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധവാദ്യ ങ്ങൾ, കലാരൂപങ്ങൾ, കാവടികൾ എന്നിവയോടുകൂടിയുള്ള എഴുന്നള്ളിപ്പുകൾ വൈകിട്ട് 6. 45 ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു . തുടർന്ന് രാത്രി 8 ന് കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിച്ചു .
കൂട്ടിയെഴുന്നള്ളിപ്പിൽ തലയെടുപ്പുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ചിറക്കൽ കാളിദാസൻ തുടങ്ങിയ 24 കൊമ്പന്മാർ അണിനിരന്നു . തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ പ്രമാണ ത്തിൽ ചെണ്ടമേളം അരങ്ങേറി . കൂട്ടിയെഴിന്നള്ളിപ്പിന് ശേഷം രാത്രി പത്തിന് ആറാട്ടും തുടർന്ന് കൊടിയിറക്കൽ ചടങ്ങോടുകൂടി ഇത്തവണത്തെ ഉത്സവം സമാപിച്ചു .
ക്ഷേത്രം തന്ത്രി സി.കെ. നാരായണൻ കുട്ടി, മേൽ ശാന്തി ശിവാനന്ദൻ ശാന്തി തുടങ്ങിയവർ താന്ത്രികകർമ്മങ്ങൾക്ക് നേതൃത്വം നൽകി . പ്രസിഡന്റ് സി.സി. വിജയൻ, സെക്രട്ടറി കെ. ആർ. രമേശ്, വൈസ് പ്രസിഡന്റുമാരായ കെ. എ.വേലായുധൻ , എൻ. ജി പ്രവീൺകുമാർ, ജോയിൻ സെക്രട്ടറി കെ.എൻ.പരമേശ്വരൻ,ഖജാൻജി എ. എ. ജയകുമാർ,ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഷിജി പൊന്നരാശേരി, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ ഉത്സവ ആഘോഷത്തിന് നേതൃത്വം നൽകി