Above Pot

വ്യാജരേഖ ചമച്ച് ഭൂമി വിൽപ്പന, സ്വകാര്യ കോളേജ് അധ്യാപകൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ : വ്യാജ രേഖ ചമച്ച് ഭൂമി വിൽപ്പന നടത്തി വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുടെ ഭൂമി കാണിച്ച് കൊടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
വെള്ളറക്കാട് കളരിക്കൽ വീട്ടിൽ ഗംഗാധരൻ (72), പെരിങ്ങോട്ടുക്കര കാട്ടികോലത്ത് വീട്ടിൽ സന്തോഷ് (46), ചെന്ത്രാപിന്നി പണിക്കശ്ശേരി വീട്ടിൽ;പ്രിൻസ് (52) എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ആധാരം എഴുത്ത് കാരിയായ ഗുരുവായൂർ ഇരിങ്ങപ്പുറം കാഞ്ഞിരപറമ്പിൽ;ശോഭ (57) യെ പൊലിസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan

ചാവക്കാട് എടക്കഴിയൂർ സ്വദേശി വാക്കയിൽ ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. 2022 ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത്. ഒന്നാം പ്രതി ഗംഗാധരനും കൂട്ടുപ്രതിയായ പ്രിൻസും ചേർന്ന് കേച്ചേരി ചെറനെല്ലൂരിലുള്ള സ്ഥലം കാണിച്ച് കൊടുത്ത് ഗംഗാധരൻ്റെ സ്ഥലമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകളുണ്ടാക്കി ശ്രീനിവാസന് 15 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. എരുമപ്പെട്ടി സബ് രെജിസ്ട്രോഫീസിലാണ് രജിസ്ട്രേഷൻ നടത്തിയത്.അന്നത്തെ ഉദ്യോഗസ്ഥർ രേഖകൾ കൃത്യമായി പരിശോധിക്കാതിരുന്നതാണ് പ്രതികൾക്ക് സഹായകമായതെന്നും ആരോപണമുണ്ട്.

രജിസ്ട്രേഷൻ നടത്തിയതിന് ശേഷം പോക്കുവരവ് നടത്തി നികുതിയടയ്ക്കാൻ സ്ഥലം വാങ്ങിയ ശ്രീനിവാസൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ആർ.ഒ.ആറും ( റെക്കോർഡ് ഓഫ് റൈറ്റ്സ് ) മുൻ നികുതിയുംസർട്ടിഫിക്കറ്റും ഉൾപ്പടെയുള്ള രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. എ സി പി ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലിസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ ടി.എസ് ഷിനോജിൻ്റെ നേതൃത്വത്തിൽ എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ ഭൂപേഷും എസ്.ഐമാരായ ടി.സി അനുരാജ്, കെ.പി ഷീബു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസിലെ നാലാം പ്രതിയായ പ്രിൻസ് പെരുങ്ങോട്ടുക്കരയിലെ സ്വകാര്യ കോളേജിലെ കായിക അധ്യാപനാണ്.ഇയാളാണ് സ്ഥല കച്ചവടത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചത്. മൂന്നാം പ്രതിയായ സന്തോഷാണ് വ്യാജ രേഖകളുണ്ടാക്കി കൊടുത്തത്. ഇയാളുടെ ഉടമസ്ഥതയിൽ പെരിങ്ങോട് പ്രവർത്തിച്ചിരുന്ന കോലോത്ത് ഡിസൈനേഴ്സ് എന്ന സ്ഥാപനത്തിൽ വെച്ച് കമ്പ്യൂട്ടറിൻ്റെ സഹായത്തോടെയാണ് രേഖകൾ കൃത്രിമമായിയുണ്ടാക്കിയത്. രണ്ടാം പ്രതി ശോഭയാണ് വ്യാജ ആധാരമുണ്ടാക്കി രജിസ്ട്രേഷൻ നടത്തിയത്. ഒന്നാം പ്രതി ഗംഗാധരൻ നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും