Above Pot

മന്നത്ത് പത്മനാഭൻ്റ സമാധി ദിനം എൻ എസ് എസ് ആചരിച്ചു.

ഗുരുവായൂർ:  സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 53 ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. പുഷ്പാർച്ചന, ഭക്തിഗാനാലാപനം, സമൂഹ പ്രാർത്ഥന, ഉപവാസം എന്നിവയോടെയാണ് ചരമവാർഷികാചരണം നടത്തിയത്.

First Paragraph  728-90

Second Paragraph (saravana bhavan

. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ യൂണിയൻ മന്ദിരത്തിലെ ആചാര്യ പ്രതിമയിൽ മാല ചാർത്തി നിലവിളക്ക് തെളിയിച്ചതോടെയാണ് ചടങ്ങുകൾ തുടക്കമായത്. സെക്രട്ടറി ഒ.രാജഗോപാൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ ഡോ.വി.അച്യുതൻകുട്ടി, ടി. ഉണ്ണികൃഷ്ണൻ, പി.കെ.രാജേഷ് ബാബു, ബിന്ദു നാരായണൻ, ബി.മോഹൻകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വനിതാ സമാജ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വിവിധ കരയോഗത്തിൽ നിന്നുള്ള കരയോഗം, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

ഗുരുവായൂർ നഗരസഭ പരിസരത്ത് മന്നത്തിന് സ്മാരകപ്രവേശന കവാടം നിർമ്മിയ്ക്കുമെന്ന നഗരസഭയുടെ തീരുമാനം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു..മന്നത്ത് പത്മനാഭൻ്റ സമാധി ദിനത്തിൽ സമാജം ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗം പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു.സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷനായി വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആലക്കൽ വിഷയാവതരണം നടത്തി. ബാലൻ തിരുവെങ്കിടം മുഖ്യ സമാധി അനുസ്മരണ പ്രസംഗം നടത്തി. എ.സുകുമാരൻ നായർ,കെ.രാജഗോപാൽ, രാജു പെരുവഴിക്കാട്ട്, എം.രാജേഷ് നമ്പ്യാർ, പ്രദീപ് നെടിയേടത്ത്. ഹരിവടക്കൂട്ട്, എം.രാജു, പി.കെ.വേണുഗോപാൽ, ഹരിവടകൂട്ട് ,അർച്ചന രമേശ്, ജയന്തി കുട്ടംപറമ്പത്ത്, എന്നിവർ സംസാരിച്ചു